സിമിയുടെ വാഗമണ്ണിലെ തീവ്രവാദ ക്യാംപില്‍ പങ്കെടുത്ത ഒരാള്‍ കൂടി പോലീസ് പിടിയിലായി
Published on 22 June, 2011
അഹമ്മദാബാദ്: നിരോധിത സംഘടനയായ സിമിയുടെ വാഗമണ്ണിലെ തീവ്രവാദ ക്യാംപില്‍ പങ്കെടുത്ത ഒരാള്‍ കൂടി പോലീസ് പിടിയിലായി. ജാര്‍ഖണ്ഡ് സ്വദേശിയും ഇന്ത്യന്‍ മുജാഹിദ്ദീന്‍ അംഗവുമായ ഡാനിഷ് റിയാസിനെയാണ് ക്രൈംബ്രാഞ്ച് സംഘം അഹമ്മദാബാദില്‍ വെച്ച് അറസ്റ്റുചെയ്തത്. അമ്പതോളം പേരുടെ മരണത്തിന് കാരണമായ 2008 ലെ അഹമ്മദാബാദ് സ്ഫോടനപരമ്പരയുടെ മുഖ്യ സൂത്രധാരന്മാരില് ഒരാള്‍ ഇയാളായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വഡോദര റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് റിയാസിനെ പോലീസ് പിടികൂടിയത്. റാഞ്ചിക്കടുത്ത് ബാരിയട്ട് സ്വദേശിയാണ് റിയാസ്.ചൊവ്വാഴ്ച്ചയാണ് പോലീസ് ഇയാളെ പിടികൂടിയത്. എന്നാല്‍ ബുധനാഴ്ച്ച പോലീസ് കമ്മീഷണര്‍ സുധീര്‍ സിന്‍ഹ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല