അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ല : ആര്യാടന്
Published on 28 June, 2011
തിരുവനന്തപുരം: അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുത മന്ത്രി ആര്യാടന് മുഹമ്മദ്. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലും ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയാസം സൃഷ്ടിക്കാത്ത രീതിയിലും പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി സര്‍വകക്ഷി സംഘം ഡല്‍ഹിക്ക് പോകുന്നതിനെ കുറിച്ചും ആലോചിക്കുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.
ആതിരപ്പള്ളി പദ്ധതിക്കെതിരെ പ്രധാനമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫിസോ പ്രവര്‍ത്തിച്ചിട്ടില്ല. പദ്ധതിയെക്കുറിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശ് പറഞ്ഞത് അദേഹത്തിന്റെ അഭിപ്രായമാണ്. പ്രധാനമന്ത്രി അദേഹത്തിനു ലഭിച്ച പരാതി ബന്ധപ്പെട്ട വകുപ്പിനു കൈമാറുക മാത്രമാണു ചെയ്തതെന്നും ആര്യാടന് പറഞ്ഞു. മുന്‍ വൈദ്യുതി മന്ത്രി എ.കെ ബാലന്റെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാത്രക്കടവ് ജല വൈദ്യുത പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ആര്യാടന് മുഹമ്മദ് നിയമ സഭയെ അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല