Image

സ്വാശ്രയം: സംസ്ഥാനസര്‍ക്കാര്‍ ഹര്‍ജി നല്‍കി

Published on 01 July, 2011
സ്വാശ്രയം: സംസ്ഥാനസര്‍ക്കാര്‍  ഹര്‍ജി നല്‍കി
ന്യൂഡല്‍ഹി: സ്വാശ്രയ വിഷയത്തില്‍ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി നല്‍കി. ഇക്കഴിഞ്ഞ ദിവസം ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ ചോദ്യം ചെയ്‌ത്‌ മാനേജ്‌മെന്റുകള്‍ ഹര്‍ജി നല്‍കിയാല്‍ സര്‍ക്കാരിന്റെ അഭിപ്രായം പരിഗണിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ തടസ്സ ഹര്‍ജി നല്‍കിയത്‌. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 50 ശതമാനം പി.ജി സീറ്റുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരേ ഇന്റ്‌ര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന്‌ വ്യക്തമാക്കിയിരുന്നു. സ്റ്റാന്റിങ്‌ കോണ്‍സെമുഖേനയാണ്‌ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക