Image

പ്രധാനമന്ത്രിയെ ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരണം : പ്രകാശ് കാരാട്ട്

Published on 02 July, 2011
പ്രധാനമന്ത്രിയെ ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരണം : പ്രകാശ് കാരാട്ട്
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരേണ്ടതില്ലെങ്കിലും ജുഡീഷ്യറിയെ അഴിമതിമുക്തമാക്കാന്‍ ദേശീയ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപവത്കരിക്കണമെന്നും കാരാട്ട് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലോക്പാല്‍ബില്ലിന്റെ മാതൃകയില്‍ സംസ്ഥാനങ്ങളില്‍ ലോകായുക്തകള്‍ ആരംഭിക്കണം.  അഴിമതിയുടെ നിര്‍വചനം വിപുലമാക്കണം. സ്ഥാപനങ്ങള്‍ക്ക് അനധികൃതമായി നല്‍കപ്പെടുന്ന സഹായങ്ങളും അഴിമതിയില്‍പ്പെടുത്തണം. രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളില്‍ നിലനില്‍ക്കുന്ന അഴിമതി തടയാന്‍ ഒറ്റയാന്‍ പോരാട്ടങ്ങളിലൂടെയോ ഉപവാസസമരങ്ങളിലൂടെയോ സാധിക്കില്ല. ശക്തമായ നിയമനിര്‍മ്മാണം മാത്രമാണ് മാര്‍ഗം. ഇതിന്റെ ഭാഗമായി എല്ലാ ഗവണ്‍മെന്റ് ജീവനക്കാരുടെയും പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കണം. എംപി മാരുടെ പാര്‍ലമെന്റിനകത്തെ പ്രവര്‍ത്തനം പരിശോധിക്കാനുള്ള നടപടിയും സ്വീകരിക്കണം. ആവശ്യമെങ്കില്‍ ഇതിനായി നിയമഭേദഗതിയും കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക