ഫിലഡല്‍ഫിയ: ദിവസം തോറുമുള്ള മലയാള
സിനിമാപ്രദര്‍ശനത്തിന് ഫിലഡല്ഫിയയില് ഫ്രാങ്ക്ളിന് മില്‍സില്‍ സ്ഥിരം
വേദി. ജൂലയ് 8 വെള്ളിയാഴ്ച്ചമുതല്‍ മലയാള സിനിമാ പ്രദര്‍ശനം ആരംഭിക്കുന്നു.
''മൈ ഇന്ത്യന്‍ ഡി വി ഡി ഡോട് കോം'' വിതരണ ഗ്രൂപ്പാണ് മലയാള സിനിമകള്‍
തുടര്‍ച്ചയായി ഫിലഡല്‍ഫിയയിലെ ഫ്രാങ്ക്ളിന് മില്‍സിലുള്ള ഏ എം സി
തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത്. ജിയോ ഏബ്രഹാം, ബിജു ചാക്കോ, ജോസഫ്
ആന്റണി എന്നിവര്സാരഥികള് . ''സീനിയേഴ്സ്'' എന്ന സിനിമയുടെ പ്രദര്‍ശനമാണ്
ഇന്നു മുതലുള്ളത്. ദിവസം തോറും നാലു ഷോകള്‍ . ജൂലയ് 14 വരെ രാവിലെ 11:30,
വൈകുന്നേരം 3:30, 7:05, 10:25 എന്നീ സമയങ്ങളിലാണ് ''സീനിയേഴ്സ്''സിന്റെ
പ്രദര്‍ശനം.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
215-888-8926, email:
info@myindiandvd.com,
മലയാള സിനിമയുടെ പേര്, പ്രദര്‍ശന സമയങ്ങള്‍ എന്നീ
വിവരങ്ങള്‍ക്ക് :
www.phillyindianmovies.com,
ഏ എം സി തീയേറ്റര്‍
അഡ്രസ്സ് :
AMC, Franklin Mills 14, 1149 Franklin Mills Circle,
Philadelphia, PA 19154-3128