കോട്ടയം: മാതാവിന്റെ രോഗവിവരം അന്വേഷിച്ച് നാട്ടിലെത്തിയ അമേരിക്കയിലെ
ഷിക്കാഗോയിലുള്ള മലയാളിയെ നാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
കണ്ടെത്തി. കോട്ടയം നാഗമ്പടം റയില്‍വേ ഗുഡ്സിനു സമീപം ഉഴത്തില്‍ ലെയ്നില്‍
ഉഴത്തില്‍ വീട്ടില്‍ മാത്യു കുര്യനെയാണ് (ബേബി ഉഴത്തില്‍-60) അടുക്കളയില്‍
മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യ സാറാമ്മ . മക്കള്‍: ബബിത, സബിത, എബി മാത്യു.
മരുമക്കള്‍: സിബി (പെരുനാട്), സിജി കുറിയന്നൂര്‍ (അമേരിക്ക). ബേബിയുടെ അമ്മ അന്നമ്മ
രോഗബാധിതയായി ആശുപത്രിയിലായിരുന്നതിനാല്‍ ബന്ധുക്കള്‍ ബേബിയെ അമേരിക്കയില്‍നിന്നും
വരുത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് ആശുപത്രിയില്‍നിന്ന് അന്നമ്മയെ ഡിസ്ചാര്‍ജ്
ചെയ്തു വീട്ടിലെത്തിച്ചപ്പോഴാണ് ബേബിയുടെ മൃതദേഹം കണ്ടത്. കുടുംബസമേതം
ഷിക്കാഗോയില്‍ താമസിക്കുന്ന ബേബി കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ഇന്നലെ വൈകിട്ട്
നാലുമണിക്കാണു മൃതദേഹം കണ്ടത്. വീട്ടില്‍ മോഷണമോ ബലപ്രയോഗമോ നടന്ന ലക്ഷണം
ഇല്ലെന്നാണു പൊലീസിന്റെ നിരീക്ഷണം. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി
മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു
വിട്ടുകൊടുക്കും.