തൊടുപുഴ: കൈയ്യേറ്റം ഒഴിപ്പിച്ചുകൊണ്ടിരിക്കുന്ന മൂന്നാറില്‍ രണ്ട്
ഫ്ളാറ്റുകളുടെയും രണ്ട് റിസോര്‍ട്ടുകളുടെയും നിര്‍മാണം റവന്യൂ ഉദ്യോഗസ്ഥര്‍
തടഞ്ഞു. കാക്കനാട് ജ്വല്ലറി ഉടമ കെ.പി വര്‍ക്കിയുടെ ചിത്തിരപുരത്തെയും എം.ആര്
ഗ്രൂപ്പിന്റെ പള്ളിവാസല്‍ പഞ്ചായത്തിന് സമീപത്തെയും ഫ്ളാറ്റുകള്‍ക്കാണ്
സ്റ്റോപ് മെമ്മോ നല്‍കിയത്. പോതമേട് വണ്ടര്‍ലാന്റ് ,പള്ളിവാസല്‍ ടി കോര്‍ട്ട്
എന്നീ റിസോര്‍ട്ടുകളുടെ നിര്‍മാണവുമാണ് സര്‍ക്കാര്‍ തടഞ്ഞത്. മൂന്ന് ദിവസമായി
മൂന്നാറില്‍ നടക്കുന്ന ഒഴിപ്പിക്കലിന്റെ ഭാഗമായാണ് ഈ നടപടി.