Image

സ്റ്റാറ്റന്‍ഐലന്റില്‍ ഗ്രാജ്വേറ്റ്‌സിനെ അനുമോദിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 21 July, 2011
സ്റ്റാറ്റന്‍ഐലന്റില്‍ ഗ്രാജ്വേറ്റ്‌സിനെ അനുമോദിച്ചു
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ മേരീസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ ഇടവകയില്‍ നിന്നും ഗ്രാജ്വേറ്റ്‌ ചെയ്‌ത വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളെ അനുമോദിച്ചു. ഇടവക വികാരി റവ.ഫാ. ടി.എ. തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ അനുമോദന യോഗത്തില്‍ ജോഷ്വാ ജോണ്‍, നാദിയ ക്രിസാനോ, ക്രിസ്റ്റീന്‍ ജോദി, റോസലിന്‍ കോരുത്‌, ക്രിസ്റ്റന്‍ മാത്യു, സിസ്സി വര്‍ഗീസ്‌, രേഷ്‌മ തോമസ്‌, എബി ജോയി, ടോം നെല്‍സണ്‍, സിനി വര്‍ഗീസ്‌, ജേസന്‍ ജോസഫ്‌, ഏഞ്ചല്‍ ജോയി, നിഷ ഫിലിപ്പ്‌ ക്രിസാനോ, സോണിയ ജേക്കബ്‌, ജോണ്‍ സാം എന്നിവര്‍ക്ക്‌ പ്രത്യേക ഉപഹാരങ്ങള്‍ നല്‍കി.

ആശാ തോമസ്‌ സ്വാഗതം ആശംസിച്ച യോഗത്തില്‍ റവ.ഫാ. ടി.എ. തോമസ്‌ മുഖ്യസന്ദേശം നല്‍കി. വിദ്യാഭ്യാസത്തിന്റെ പടവുകള്‍ ഓരോന്നായി വിജയിച്ച്‌ പിന്നിടുമ്പോള്‍ ദൈവീക കൃപയിലും പരിപാലനത്തിലും ജീവിച്ച്‌ നല്ല വ്യക്തികളായി തീരുവാന്‍ ഏവര്‍ക്കും കഴിയണമെന്ന്‌ അദ്ദേഹം ഉത്‌ബോധിപ്പിച്ചു. ഡീക്കന്‍ വിജയ്‌ തോമസ്‌, ഇടവക സെക്രട്ടറി ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ (മലങ്കര ഓര്‍ത്തഡോക്‌സ്‌ ഭദ്രാസന കൗണ്‍സില്‍ അംഗം) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇടവക ട്രഷറര്‍ ജോയി ജോണ്‍ നന്ദി രേഖപ്പെടുത്തി. രാജു ഫിലിപ്പ്‌ (സെക്രട്ടറി) അറിയിച്ചതാണിത്‌.
സ്റ്റാറ്റന്‍ഐലന്റില്‍ ഗ്രാജ്വേറ്റ്‌സിനെ അനുമോദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക