ഷിക്കാഗോ: ഇന്ദ്രജാല ലോകത്തെ കുലപതിയായ ലോകപ്രശസ്‌ത മാന്ത്രികന്‍ പ്രൊഫ. ഗോപിനാഥ്
മുതുകാടും സംഘവും, അന്തര്‍ദേശീയ അവാര്‍ഡ് തിളക്കവുമായി, പുതുപുത്തന്‍
കാഴ്‌ചകളൊരുക്കി ഇന്ദ്രജാല പ്രകടനവുമായി ഷിക്കാഗോയിലെത്തുന്നു.
ഷിക്കാഗോ
മലങ്കര കാത്തലിക് പള്ളിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന `വിസ്‌മയം -2011' എന്ന മെഗാ
സ്റ്റേജ്‌ഷോ സെപ്‌റ്റംബര്‍ മൂന്നാംതീയതി ശനിയാഴ്‌ച വൈകിട്ട് ആറുമണിക്ക്
എവസ്റ്റണ്‍ ടൗണ്‍ഷിപ്പ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ആണ് അരങ്ങേറുന്നത്.
യു.എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ മജീഷ്യന്‍
സൊസൈറ്റിയുടെ പുരസ്‌കാരമായ `മെര്‍ലിന്‍ അവാര്‍ഡ്' ഏറ്റവും അടുത്ത ദിവസങ്ങളിലാണ്
പ്രഫ. മുതുകാടിനെ തേടിയെത്തിയത്.
പ്രൊഫ. മുതുകാടിനു പുറമെ തെന്നിന്ത്യന്‍
ചലച്ചിത്ര പിന്നണി ഗായിക ജ്യോത്സന, ഗായകന്‍ രമേശ് ബാബു, ഹാസ്യരാജാക്കന്മാരായ
പ്രശാന്ത് പുന്നപ്ര (അയ്യപ്പ ബൈജു), മനോജ് ഗിന്നസ്, മലയാള ചലച്ചിത്ര ലോകത്തെ
പുതിയ വാഗ്‌ദാനമായ ശ്രുതി ലക്ഷ്‌മി എന്നിവരും ചേര്‍ന്നൊരുക്കുന്ന ദൃശ്യവിരുന്ന്
കാണികളില്‍ വിസ്‌മയം തീര്‍ക്കും.
`വിസ്‌മയം-2011' -ന്റെ ടിക്കറ്റുകള്‍ക്കും
കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: വികാരി ഫാ.മാത്യു പെരുമ്പള്ളിക്കുന്നേല്‍
(847 477 8559), ബെഞ്ചമിന്‍ തോമസ് (ബെന്നി, കോര്‍ഡിനേറ്റര്‍) 847 529 4600, രാജു
വിന്‍സെന്റ് (630 890 7124), സിബി ദാനിയേല്‍ (224 659 0938), രെഞ്ചന്‍ ഏബ്രഹാം
(847 287 0661).
പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബെഞ്ചമിന്‍ തോമസ് ഒരു
പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.