Image

ഫാ. മാത്യു മണക്കാട്ട് ഫിലാഡല്‍ഫിയ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍

ജോര്‍ജ് തോട്ടപ്പുറം Published on 21 July, 2011
ഫാ. മാത്യു മണക്കാട്ട് ഫിലാഡല്‍ഫിയ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍
ചിക്കാഗോ: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ക്‌നാനായ കാത്തലിക് റീജിയണിലെ ഫിലാഡല്‍ഫിയ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടറായി ഫാ. ഡോ. മാത്യു മണക്കാട്ടിനെ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിയമിച്ചതായി ക്‌നാനായ കാത്തലിക് റീജിയണ്‍ ഡയറക്ടര്‍ മോണ്‍ ‍. എബ്രഹാം മുത്തോലത്ത് അറിയിച്ചു. ബ്യൂക്ക്‌ലിന്‍ ‍, ന്യൂമാര്‍ക്ക് ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് തറയ്ക്കലായിരുന്നു ഫിലാഡല്‍ഫിയ ക്‌നാനായ കാത്തലിക് മിഷന്റെ താല്‍ക്കാലിക ഡയറക്ടറായി സേവനം ചെയ്തുവന്നിരുന്നത്. 1978 മാര്‍ച്ച് 14-ാം തീയതി കോട്ടയം അതിരൂപതാ പ്രഥമ മെത്രാപ്പോലീത്തായില്‍നിന്ന് വൈദികപട്ടം സ്വീകരിച്ച ഡോ. മാത്യു മണക്കാട്ട് കോട്ടയം അതിരൂപതയിലെ പിറവം ഇടവകാംഗമാണ്. കോട്ടയം അതിരൂപതയിലെ കെ.സി.വൈ.എല്‍ ‍. രൂപതാ ജോയിന്റ് ചാപ്ലയിന്‍ , അപ്നാദേശ് ചീഫ് എഡിറ്റര്‍ , ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ , മൈനര്‍ സെമിനാരി സ്പിരിച്ചല്‍ ഫാദര്‍ ‍, സെന്റ് സ്റ്റെനാസ്ലാവോസ് മൈനര്‍ സെമിനാരി റെക്ടര്‍ ‍, മിഷനറി ഓഫ് സൊസൈറ്റി ഓഫ് സെന്റ് പയസ് ടെയല്‍ക്ക് റെക്ടര്‍ എന്നീ നിലകളില്‍ പ്രശസ്ത സേവനത്തിനുശേഷം 1997 ല്‍ വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ അദ്ധ്യാപകനായി ചേര്‍ന്നു. തുടര്‍ന്ന് സെമിനാരിയില്‍ പ്രീഫക്ട് ആയും പ്രവര്‍ത്തിച്ചു. 2003 ല്‍ പൗരസ്ത്യ വിദ്യാപീഢത്തില്‍ ലക്ചററായി നിയമിതനായ ഡോ. മാത്യു മണക്കാട്ട് 2004 തിയോളജി വിഭാഗത്തിന്റെ മേധാവിയായും ഉയര്‍ന്നു. 2005 മുതല്‍ 2011 മാര്‍ച്ച് വരെ പൗരസ്ത്യവിദ്യാപീഡത്തിന്റെ പ്രസിഡന്റായി രണ്ടുപ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ട ഫാ. മാത്യു മണക്കാട്ട് പഴയ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലുമുള്ള സെമിനാറുകളിലും ചര്‍ച്ചാക്ലാസുകളിലും വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ഡോ. മാത്യു മണക്കാട്ട് ഗീബ്രു, ഗ്രീക്ക്, ലാറ്റിന്‍ ‍, ഫ്രഞ്ച് എന്നീ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യും. വടവാതൂര്‍ സെമിനാരി പ്രസിദ്ധീകരിക്കുന്ന ബൈബിള്‍ ഭാഷ്യം ഉള്‍പ്പെടെ നിരവധി പ്രസിദ്ധീകരണങ്ങളില്‍ ഡോ. മാത്യു മണക്കാട്ട് വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

2006 ഏപ്രില്‍ 30-ാം തീയതി ആരംഭം കുറിച്ച ക്‌നാനായ കാത്തലിക് റീജിയണില്‍ എട്ട് ഇടവകാംഗങ്ങളും, പതിനൊന്ന് മിഷനുകളും, പതിനാല് വൈദികരും, രണ്ട് കന്യാസ്ത്രീമഠങ്ങളും, 2800 ല്‍ പ്പരം കുടുംബാംഗങ്ങളും ഉണ്ട്.

ഫിലാഡല്‍ഫിയ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടറായി ചാര്‍ജ്ജെടുത്ത ഫാ. മാത്യു മണക്കാട്ടിന് പ്രാര്‍ത്ഥനാനിര്‍ഭരമായ ആശംസകള്‍ മോ
ണ്‍ ‍. എബ്രഹാം മുത്തോലത്ത് നേര്‍ന്നു.
ഫാ. മാത്യു മണക്കാട്ട് ഫിലാഡല്‍ഫിയ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക