കേരള സംഗീത നാടക അക്കാദമിയുടെ പ്രഥമ അധ്യക്ഷ മങ്കു തമ്പുരാന് അന്തരിച്ചു
Published on 21 July, 2011
കൊച്ചി: കൊച്ചി രാജകുടുംബത്തിലെ വലിയമ്മ തമ്പുരാന് എന്നറിയപ്പെടുന്ന മങ്കു
തമ്പുരാന് (97) അന്തരിച്ചു.ബുധനാഴ്ച രാത്രി മൈസൂരിലായിലായിരുന്നു അന്ത്യം. സംഗീതനാടക അക്കാദമിയുടെ ആദ്യ അധ്യക്ഷയായിരുന്നു. മൃതദേഹം
തൃപ്പൂണിത്തുറ ചന്ദ്രവിലാസം പാലസില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം രാത്രി
ഏഴുമണിയ്ക്ക് രാജകുടുംബം വക ശ്മശാനത്തില്‍ സംസ്കരിക്കും.
ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യയായിരുന്ന മങ്കുതമ്പുരാന്‍ 1972 ല്‍
സര്‍ക്കാരിന്റെ ഫെല്ലോഷിപ്പും സംഗീതസഭയുടെ സംഗീത സമ്പൂര്‍ണ്ണ ബഹുമതിയും
ലഭിച്ചു. 1939ല്‍ മദിരാശി റേഡിയോ നിലയത്തിനുവേണ്ടി കേരളത്തില്‍ നിന്നുള്ള
ആദ്യ ലൈവ് സംഗീത കച്ചേരി അവതരിപ്പിച്ച വ്യക്തി കൂടിയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല