Image

ടി.ആര്‍. ബാലുവിനെതിരെയും ആരോപണം; ഡി.എംകെ വെട്ടില്‍

Published on 25 July, 2011
ടി.ആര്‍. ബാലുവിനെതിരെയും ആരോപണം; ഡി.എംകെ വെട്ടില്‍
ചെന്നൈ: മുന്‍ കേന്ദ്രമന്ത്രിയും ഡി.എം.കെ നേതാവുമായി ടി.ആര്‍. ബാലുവിനെതിരെയും ആരോപണം. ഇതോടെ ഡി.എം.കെ വീണ്ടും സമ്മര്‍ദ്ദത്തിലായി. അനധികൃതമായി ഭൂമി കൈയ്യേറിയതായാണ്‌ കേസ്‌.

പുതുക്കോട്ട ജില്ലയിലെ ഗന്ധര്‍കോട്ട വേളാടപ്പെട്ടി സ്വദേശിയായ സെല്‍വദുരൈയുടെ 21.12 ഏക്കര്‍ കശുമാവിന്‍തോപ്പ്‌ ബാലുവും അനുചരന്‍മാരും ചേര്‍ന്ന്‌ അതിക്രമിച്ചു സ്വന്തമാക്കിയെന്നാണ്‌ പരാതി. സെല്‍വദുരൈയുടെ കൃഷിസ്ഥലത്തിന്‌ ചുറ്റുമുള്ള ഏക്കറുകണക്കിന്‌ ഭൂമി ബാലു ഇടക്കാലത്ത്‌ വാങ്ങിച്ചുകൂട്ടിയിരുന്നു. ഇതിനെ ത്തുടര്‍ന്ന്‌ തന്റെ സ്ഥലംകൂടി ബാലുവിന്‌ വില്‍ക്കാന്‍ സമ്മര്‍ദമുണ്ടായെന്നും സമ്മതിക്കാതെ വന്നപ്പോള്‍ കൃഷിയിടത്തിലെ കശുമാവുകളെല്ലാം വെട്ടിനശിപ്പിച്ച്‌ ബലംപ്രയോഗിച്ച്‌ ഭൂമി കൈയേറുകയായിരുന്നുവെന്നും സെല്‍വദുരൈ കുറ്റപ്പെടുത്തി. പരാതി ഇയാള്‍ ജില്ലാ കളക്ടര്‍ക്ക്‌ കൈമാറി.

ടു.ജി സ്‌പെക്‌ട്രം കേസില്‍ മുന്‍ മന്ത്രിയും ഡി.എം.കെ നേതാവുമായി എ. രാജയും, ഡി.എം.കെ. അധ്യക്ഷന്‍ കരുണാനിധിയുടെ മകളും രാജ്യസഭാ എം.പിയുമായ കനിമൊഴിയും ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക