Image

മാര്‍ത്തോമാ മെസഞ്ചര്‍ അവാര്‍ഡ് എബി തോമസിന്

പി.പി.ചെറിയാന്‍ Published on 25 July, 2011
മാര്‍ത്തോമാ മെസഞ്ചര്‍ അവാര്‍ഡ് എബി തോമസിന്
ഡാളസ് : നോര്‍ത്ത്-അമേരിക്ക-യൂറോപ്പ് ഭദ്രാസനം പ്രസിദ്ധീകരിക്കുന്ന മാര്‍ത്തോമാ മെസഞ്ചറിന്‍ ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ത്തതിനംഗീകാരമായി മാര്‍ത്തോമാ ഭദ്രാസനം നല്‍കുന്ന 2010 ലെ മാര്‍ത്തോമാ മെസഞ്ചര്‍ അവാര്‍ഡിന് എബി തോമസ് അര്‍ഹനായി. ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകാംഗവും, ഭദ്രാസന അസംബ്ലി അംഗവുമായിരുന്ന എബി തോമസിന് ലഭിച്ച അവാര്‍ഡ് എഡ്മണ്ടനില്‍ നിന്ന് മാര്‍ത്തോമാ ഫാമിലി കോണ്‍ഫ്രന്‍സില്‍ വെച്ച് ഇടവക വികാരി റവ.എ.പി.നോബിള്‍ ഏറ്റുവാങ്ങിയിരുന്നു.

ജൂലായ് 24 ഞായറാഴ്ച ഡാളസ് സെന്റ് പോള്‍സില്‍ വിശുദ്ധ കുര്‍ബ്ബാനക്കു ശേഷം നടന്ന പ്രത്യേക ചടങ്ങില്‍ വെച്ച് റവ.ജോര്‍ജ്ജ് വര്‍ഗ്ഗീസ് മാര്‍ത്തോമാ മെസഞ്ചര്‍ അവാര്‍ഡ് എബി തോമസ് സമ്മാനിച്ചു. ഡാളസ് സാമൂഹ്യ-സാംസ്‌കാരിക രംഗത്ത് സജ്ജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് എബി തോമസ്.
മാര്‍ത്തോമാ മെസഞ്ചര്‍ അവാര്‍ഡ് എബി തോമസിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക