Image

ലിബിയയില്‍ വിമതനേതാവ് കൊല്ലപ്പെട്ടു

Published on 29 July, 2011
ലിബിയയില്‍ വിമതനേതാവ് കൊല്ലപ്പെട്ടു

ട്രിപളി: ലിബിയയില്‍ കേണല്‍ മുഅമ്മര്‍ ഖദ്ദാഫിക്കെതിരെ പോരാട്ടം നടത്തുന്ന വിമതരുടെ സൈനികമേധാവി ജനറല്‍ അബ്ദല്‍ ഫത്തഹ് യൂനസ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വിമതരുടെ നാഷണല്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ തലവന്‍ മുസ്തഫ അബ്ദല്‍ ജലീല്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്.

യൂനസിന്റെ കൂട്ടാളികളായ കേണല്‍ മുഹമ്മദ് ഖാമിസും നസീര്‍ അല്‍ മദ്ഖൂറും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ജലീല്‍ പറഞ്ഞു. ഇവരോടുള്ള ആദരസൂചകമായി മൂന്നു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ യൂനസ് ഖദ്ദാഫി ഭരണകൂടത്തിലെ ആഭ്യന്തരമന്ത്രിയായിരുന്നു. പിന്നീട് ഖദ്ദാഫിക്കെതിരെ പ്രക്ഷോഭം ശക്തമായപ്പോള്‍ ഫെബ്രുവരിയിലാണ് വിമതപക്ഷത്തേക്ക് ചേക്കേറിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക