Image

വികസന പദ്ധതികള്‍ക്ക് എ.ഡി.ബി ധനസഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി

Published on 29 July, 2011
വികസന പദ്ധതികള്‍ക്ക്  എ.ഡി.ബി ധനസഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ ഉള്‍നാടന്‍ ജലഗതാഗതം, ദേശീയ ജലപാതാ വികസനം, ജലസ്രോതസ്സുകളുടെ സംഭരണം എന്നീ പദ്ധതികള്‍ക്ക് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ (എ.ഡി.ബി) ധനസഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ടൂറിസവുമായി ബന്ധപ്പെടുത്തി ഇത് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് കോവളം ലീലാ ഹോട്ടലില്‍ നടന്ന എ.ഡി.ബിയുടെ റിവ്യൂ മീറ്റിംഗിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികള്‍ നടപ്പിലാക്കാന്‍ കാലതാമസം നേരിടുന്നതിനാല്‍ തിരിച്ചടവ് ഏര്‍പ്പെടുത്തിയിട്ടുള്ള സര്‍വ്വീസ് ചാര്‍ജ്ജില്‍ ഇളവ് നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിയമം പാസാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക