Image

മാവേലി എഫ്.എം 2011 ഷോ സെപ്റ്റംബര്‍ 18 ന് ന്യൂജേഴ്‌സിയില്‍

സജി കീക്കാടന്‍ Published on 29 July, 2011
മാവേലി എഫ്.എം 2011 ഷോ സെപ്റ്റംബര്‍ 18 ന് ന്യൂജേഴ്‌സിയില്‍
എഡിസണ്‍ : കേരളാ അസോസ്സിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി മലയാള സിനിമയുടെ പ്രമുഖ താരനിരകള്‍ അണിനിരക്കുന്ന മാവേലി എഫ്.എം 2011 സ്റ്റേജ് ഷോ സെപ്റ്റംബര്‍ 18 ന് ഞായറാഴ്ച ഈസ്റ്റ് ബ്രണ്‍സ് വിക് പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്ററില്‍ വച്ച് നടത്തപ്പെടും. റഹ്മാന്‍ , വിനീത് ശ്രീനിവാസന്‍ , ജ്യോതിര്‍മയി, സയനോരാ, രമ്യാ നമ്പീശന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന ഹാസ്യ നൃത്ത സംഗീത നിശ മൂന്നു മണിക്കൂര്‍ നീണ്ടു നില്‍ക്കും. ഉച്ചയ്ക്ക് ഓണ സദ്യയോടെ ആരംഭിക്കുന്ന പരിപാടിയില്‍ ന്യൂജേഴ്‌സിയിലെ വിവിധ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന കലാവിരുന്നും ഉണ്ടായിരിക്കും. ഓണാഘോഷ പരിപാടികളുടെ ടിക്കറ്റ് വിതരണോദ്ഘാടനം വാര്‍ഷിക പിക്‌നിക്കിനോടനുബന്ധിച്ച് നടത്തപ്പെട്ടു. ആദ്യ ടിക്കറ്റ് പ്രസിഡന്റ് സജി പോളില്‍ നിന്ന് ശ്രീ ദിലീപ് വര്‍ഗീസ് ഏറ്റുവാങ്ങി. പരിപാടിയുടെ വിജയത്തിനായി ഷീല ശ്രീകുമാര്‍ (കണ്‍വീനര്‍ ), സജിപോള്‍ (പ്രസിഡന്റ്), ജിബി തോമസ്(സെക്രട്ടറി), ജയ്പ്രകാശ് (ട്രഷറര്‍ ), ജയിംസ് തകുഴി, സണ്ണി വാളിയംപ്ലാക്കല്‍ (കോ-കണ്‍വീനേര്‍സ്) തുടങ്ങിയവര്‍ പ്രവര്‍ത്തിക്കുന്നു.
മാവേലി എഫ്.എം 2011 ഷോ സെപ്റ്റംബര്‍ 18 ന് ന്യൂജേഴ്‌സിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക