Image

ലോക്പാല്‍ കരട് ബില്ല് ബുധനാഴ്ച പാര്‍ലമന്റില്‍ അവതരിപ്പിക്കും

Published on 29 July, 2011
ലോക്പാല്‍ കരട് ബില്ല് ബുധനാഴ്ച പാര്‍ലമന്റില്‍ അവതരിപ്പിക്കും
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെയും ഉന്നത ജുഡീഷ്യറിയെയും ഒഴിവാക്കിക്കൊണ്ടുള്ള ലോക്പാല്‍ കരട് ബില്ല് അടുത്ത ബുധനാഴ്ച പാര്‍ലമന്റില്‍ അവതരിപ്പിക്കും. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അടുത്തയാഴ്ച തുടങ്ങുമെന്നും സമ്മേളനം തുടങ്ങി മൂന്നുദിവസത്തിനകം ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ പറഞ്ഞു.

രാജ്യസഭയിലെയും ലോക്‌സഭയിലെയും പ്രതിപക്ഷനേതാക്കള്‍, ലോക്‌സഭാ സ്പീക്കര്‍, രാജ്യസഭാ അധ്യക്ഷന്‍, കേന്ദ്രമന്ത്രിസഭയിലെ ഒരംഗം, സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ഓരോ സിറ്റിങ് ജഡ്ജിമാര്‍ എന്നിങ്ങനെ എട്ടുപേരടങ്ങിയ സമിതി ആയിരിക്കും ലോക്പാലിനെ നിയമിക്കുക. അധ്യക്ഷന്‍ കൂടാതെ, ലോക്പാലില്‍ എട്ടംഗങ്ങളുണ്ടാവും. അധ്യക്ഷന്‍ ഉള്‍പ്പെടെ നാലംഗങ്ങള്‍ ജുഡീഷ്യറിയില്‍ നിന്നായിരിക്കും. നിലവിലുള്ളതോ വിരമിച്ചതോ ആയ സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ മാത്രമേ ലോക്പാല്‍ അധ്യക്ഷനാകാവൂ. ബാക്കിയുള്ള നാലംഗങ്ങള്‍ 25 വര്‍ഷമെങ്കിലും പൊതുജീവിതത്തില്‍, കളങ്കമില്ലാതെ പ്രവര്‍ത്തിച്ചവരാകണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക