Image

ബെല്ലാരിയിലെ മുഴുവന്‍ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.

Published on 29 July, 2011
ബെല്ലാരിയിലെ മുഴുവന്‍ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ബെല്ലാരിയില്‍ നടത്തുന്ന മുഴുവന്‍ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഖനനം മൂലമുണ്ടായ പരിസ്ഥിതി നാശത്തിന്റെ വ്യാപ്തി കണ്ട് ഞെട്ടിപ്പോയെന്നും പരിസ്ഥിതി സന്തുലനം പൂര്‍വസ്ഥിതിയിലാക്കുന്നതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും സംസ്ഥാന സര്‍ക്കാരിനാണെന്നും സുപ്രീംകോടതി പറഞ്ഞു.

ഖനനം മൂലം ബെല്ലാരിയിലുണ്ടായ പരിസ്ഥിതി നാശം സംബന്ധിച്ച് വനം പരിസ്ഥിതി മന്ത്രാലയം ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി. രാജ്യത്തെ വ്യവസയാങ്ങള്‍ക്ക് ആവശ്യമായ ഇരുമ്പയിര് എത്രയെന്നും ഇതില്‍ ബെല്ലാരിയില്‍ നിന്ന് പോകുന്നത് എത്രയെന്നും സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക