കാസര്‍കോട്: മുഖംമൂടി സംഘത്തിന്റെ ആക്രമണത്തില്‍ കാസര്‍കോട്ട് രണ്ട്
മത്സ്യതൊഴിലാളികള്‍ക്കു കുത്തേറ്റു. ഹോസ്ദുര്‍ഗ് കടപ്പുറത്തെ ഷാജി (36),
സുനില്‍കുമാര്‍ (30) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷാജിയെ
മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുനില്‍കുമാറിനെ കാസര്‍കോട്
സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ഇന്നു രാവിലെ മത്സ്യബന്ധനത്തിനു
പോകാന്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ അഞ്ചംഗ മുഖംമൂടി സംഘമാണു
ആക്രമിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷാജിയെ മംഗലാപുരത്തെ
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.