Image

മക്കയില്‍ വാഹനാപകടം: 4 മലയാളികള്‍ അടക്കം 5 മരണം

Published on 29 July, 2011
മക്കയില്‍ വാഹനാപകടം: 4 മലയാളികള്‍ അടക്കം 5 മരണം
ജിദ്ദ: മദീനയില്‍ നിന്ന്‌ ജിദ്ദയിലേക്ക്‌ വരികയായിരുന്ന വാഹനം അപകടത്തില്‍പെട്ട്‌ മൂന്നു മലയാളികളടക്കം നാലു പേര്‍ മരിച്ചു. മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങല്‍ സ്വദേശി ഇറയസ്സന്‍ സഹ്‌വാന്‍, പത്തനംതിട്ട സ്വദേശിയായ ബെന്നി കോഴിക്കോട്‌ ചേളന്നൂര്‍ സ്വദേശി സെമിജാസ്‌ എന്നിവരാണ്‌ മരിച്ചത്‌. മരിച്ച മറ്റൊരാള്‍ സൗദി സ്വദേശിയാണ്‌. കൂടുതല്‍ വിവരങ്ങള്‍ അറിവാകുന്നതേയുള്ളൂ. സൗദി കോണ്‍ട്രാക്‌ട്‌ കമ്പനിയില്‍ ജോലി ചെയ്യുന്ന മലയാളി സംഘം സഞ്ചരിച്ചിരുന്ന വാനാണ്‌ അപകടത്തില്‍പ്പെട്ടത്‌. ജിദ്ദ -മദീന റോഡില്‍ വച്ചു വാനിന്റെ ടയര്‍ ഊരിത്തെറിച്ചാണ്‌ അപകടം. മരിച്ചവരുടെ മൃതദേഹങ്ങള്‍ ജിദ്ദ കിംഗ്‌ അബ്‌ദുള്‍ അസീസ്‌ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. കൊല്ലം സ്വദേശി ബെര്‍ണാഡ്‌ സെബാസ്റ്റിയന്‍, മലപ്പുറം സ്വദേശി ജാഫര്‍ എന്നിവര്‍ക്ക്‌ പരിക്കുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക