Image

കോതമംഗലം മാര്‍ അത്തനേഷ്യസ്‌ കോളജ്‌ ഗോള്‍ഡന്‍ ജൂബിലി

Published on 29 July, 2011
കോതമംഗലം മാര്‍ അത്തനേഷ്യസ്‌ കോളജ്‌ ഗോള്‍ഡന്‍ ജൂബിലി
കോതമംഗലം: മാര്‍ അത്തനേഷ്യസ്‌ എന്‍ജിനീയറിങ്‌ കോളജിലെ ഗോള്‍ഡന്‍ ജൂബിലി- ഗ്ലോബല്‍ അലൂമ്‌നി മീറ്റ്‌ ശനിയാഴ്‌ച 2.30ന്‌ കോളജ്‌ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടത്തും. ലോകത്തിന്റെ നാനാദിക്കുകളിലുള്ള പൂര്‍വവിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും സംഗമിക്കുന്ന അലൂമ്‌നി മീറ്റ്‌ മന്ത്രി കെ. എം മാണി ഉദ്‌ഘാടനം ചെയ്യും. ഐ. എസ്‌. ആര്‍. ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍ പ്രഭാഷണം നടത്തും. സമ്മേളനാന്തരം പൂര്‍വ്വ വിദ്യാര്‍ത്ഥികളും സെലിബ്രറ്റികളും നടത്തുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും. സിനിമാ താരം മീര നന്ദന്‍, പിന്നണി ഗായിക രഞ്‌ജിനി ജോസ്‌, വൈശാഖ്‌, സിനിമാല ഫെയിം സാജു കൊടിയന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കോളജിന്റെ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെ ചാപ്‌റ്ററുകള്‍ കുവൈത്ത്‌ , ഖത്തര്‍, യുഎഇ, യുഎസ്‌എ, യൂറോപ്പ്‌, കാനഡ, ബഹ്‌റൈന്‍, മസ്‌കറ്റ്‌, ചെന്നൈ, ബാംഗ്ലൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ സജീവമാണ്‌.
കോതമംഗലം മാര്‍ അത്തനേഷ്യസ്‌ കോളജ്‌ ഗോള്‍ഡന്‍ ജൂബിലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക