കൊച്ചി: വരാപ്പുഴ അതിരൂപത മുന്‍മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് കൊര്ണേലീയൂസ്
ഇലഞ്ഞിക്കലിനെ ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് എറണാകുളം ലൂര്‍ദ്ദ്
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 93 വയസ് പ്രായമായ മെത്രാപ്പോലീത്ത ദീര്‍ഘനാളുകളായി
പ്രമേഹത്തിനും ഹൃദ്രോഗത്തിനും ചികല്‍സയിലായിരുന്നു. നേരിയ ശ്വാസതടസം
അനുഭവപ്പെടുന്നുണ്ടെങ്കിലും വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൂക്ഷ്മനിരീക്ഷണത്തിലാണ്
ഇപ്പോള്‍ ആര്‍ച്ചുബിഷപ്പ്. സന്ദര്‍ശകരെ അനുവദിക്കുന്നതല്ലെന്ന് ആശുപത്രി
അധികൃതര്‍ അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല