ഡാലസ്: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമഥേയത്തില്‍ നോര്‍ത്ത് അമേരിക്കയില്‍
സ്ഥാപിതമായ സെന്റ് അല്‍ഫോണ്‍സാ കാത്തലിക് ദേവാലയത്തില്‍ നടക്കുന്ന തിരുനാള്‍
ആഘോഷങ്ങളുടെ കൊടിയേറ്റം വികാരി ഫാ. വര്‍ഗീസ് നായ്ക്കംപറമ്പില്‍ നിര്‍വ്വഹിച്ചു.
ചിക്കാഗോ സെന്റ് തോമസ് രൂപതാ ചാന്‍സലര്‍ ഫാ.വിനോദ് മഠത്തിപറമ്പില്‍, ഫാ.മാത്യു
ശാശേരില്‍, ദേവാലയ കമ്മിറ്റിയംഗങ്ങള്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍
സന്നിഹിതരായിരുന്നു.
ഞായറാഴ്ച വൈകിട്ട് 4.30് ആരംഭിക്കുന്ന തിരുനാള്‍
സമാപനകര്മ്മങ്ങള്ക്ക് ഗാര്‍ലാന്റ് സെന്റ് തോമസ് ഫൊറോന ചര്‍ച്ച് വികാരി ഫാ.
ജോജി കണിയാംപടിക്കല്, സെന്റ് കാതറീന് ചര്‍ച്ച് വികാരി ഫാ.മാത്യു
കാവില്‍പുരയിടം, ഫാ.മാത്യു ശാശേരില്‍, ഫാ. വര്‍ഗീസ് നായ്ക്കംപറമ്പില്‍ എന്നിവര്‍
കാര്‍മ്മീകരായിരിക്കും. ക്രിസ്തു രാജാ ക്നാനായ ചര്‍ച്ച് വികാരി ഫാ. ജോസഫ്
ശൗര്യാമാക്കീല്‍ തിരുനാള്പ്രഭാഷണം നടത്തും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍
അരങ്ങേറും. ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തി ജൂഡിഷ് മാത്യുവും കുടുംബവുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സെബാസ്റ്റ്യന്‍ വലിയപറമ്പില്‍ (752 046 9360),
ജോസഫ് കെ.വര്‍ഗീസ്(214 223 0169)