Image

ടെക്‌സസ്സ് മെഡിക്കല്‍ സെന്റര്‍ പുകവലിക്കാരുടെ അപേക്ഷ ജോലിക്ക് പരിഗണിക്കുന്നതല്ല

പി.പി.ചെറിയാന്‍ Published on 30 July, 2011
ടെക്‌സസ്സ് മെഡിക്കല്‍ സെന്റര്‍ പുകവലിക്കാരുടെ അപേക്ഷ ജോലിക്ക് പരിഗണിക്കുന്നതല്ല
സാന്‍മാര്‍ക്കസ്(ടെക്‌സസ്സ്): സെപ്റ്റംബര്‍ ഒന്നു മുതല്‍ സെന്‍ട്രല്‍ ടെക്‌സസ് മെഡിക്കല്‍ സെന്ററില്‍ ജോലിക്കുവേണ്ടി അപേക്ഷിക്കുന്നവര്‍ പുകവലിക്കുന്നവരാണെങ്കില്‍ അവരുടെ അപേക്ഷ പരിഗണിക്കുന്നതല്ല എന്ന് ജൂലായ് 28 വ്യാഴാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ ഹോസ്പിറ്റല്‍ മാര്‍ക്കറ്റിങ്ങ് ഡയറക്ടര്‍ ക്ലെ ഡെസ്റ്റിഫെനൊ വ്യക്തമാക്കി.

രോഗികളുടേയും, ജീവനക്കാരുടേയും ആരോഗ്യം സംരക്ഷിക്കുവാന്‍ ആശുപത്രി അധികൃതകര്‍ക്ക് ഉത്തരവാദിത്വം ഉള്ളതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരും, പുകവലിക്കുന്നവരും, തങ്ങള്‍ക്ക് തന്നെയും, സമൂഹത്തിനും ആരോഗ്യത്തിന് ഭീക്ഷണി ഉയര്‍ത്തുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഈ രണ്ടുതരത്തിലുള്ളവരും ജോലിയില്‍ പ്രവേശിക്കുന്നത് തടയുവാന്‍ കര്‍ശന പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള ജീവനക്കാര്‍ക്ക് ഇത് ബാധകമല്ലെങ്കിലും നോണ്‍ സ്‌മോക്കേഴ്‌സിന് ലഭിക്കുന്ന ഇന്‍ഷ്വറന്‍സ് ഇളവ് സ്‌മോക്കേഴ്‌സിന് ലഭിക്കുന്നതല്ല.

മൂന്നുവര്‍ഷം മുമ്പ് ആശുപത്രിക്കകത്തോ, പരിസരത്തോ പുകവലി നിരോധിച്ചിരുന്നു. എന്നാല്‍ ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഇത് ബാധകമാക്കുന്ന ആദ്യത്തെ ആശുപത്രി ആയിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുകവലിക്കുന്നത് തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം ഉള്ളതുപോലെ പുകവലിക്കുന്നവര്‍ക്ക് ജോലി നിഷേധിക്കുവാന്‍ ഞങ്ങള്‍ക്കും സ്വാതന്ത്ര്യം ഉണ്ട്-ഡയറക്ടര്‍ പറഞ്ഞു. പുകവലിയുടെ ദൂഷ്യവശങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണം ടെക്‌സസ്സില്‍ വ്യാപകമായി നടക്കുന്നുണ്ട്.
ടെക്‌സസ്സ് മെഡിക്കല്‍ സെന്റര്‍ പുകവലിക്കാരുടെ അപേക്ഷ ജോലിക്ക് പരിഗണിക്കുന്നതല്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക