Image

കരുണാനിധിയുടെ മകനും മുന്‍ ഉപമുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനെ അറസ്റ്റുചെയ്തു

Published on 30 July, 2011
കരുണാനിധിയുടെ മകനും മുന്‍ ഉപമുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനെ അറസ്റ്റുചെയ്തു
ചെന്നൈ: തമിഴ്‌നാട്ടില്‍ ഡി.എം.കെ നേതാക്കള്‍ കൂട്ടത്തോടെ അറസ്റ്റ് ചെയ്യപ്പെടുന്നു. രണ്ട് മന്ത്രിമാര്‍ക്ക് പുറമേ കരുണാനിധിയുടെ ഇളയമകനും മുന്‍ ഉപമുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. തിരുത്തുറൈപ്പൂണ്ടിയില്‍ വെച്ചായിരുന്നു അറസ്റ്റ്. ഡി.എം.കെയുടെ തിരുത്തുറൈപ്പൂണ്ടി ജില്ലാ സെക്രട്ടറി കലൈവാണനെ പോലീസ് അറസ്റ്റ് ചെയ്യുന്നത് തടയാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് സ്റ്റാലിനെയും ഒപ്പം കസ്റ്റഡിയിലെടുത്തത്.

ഒരു വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ടാണ് പോലീസ് കലൈവാണനെ ചോദ്യം ചെയ്യാനെത്തിയത്. എന്നാല്‍ ഒപ്പമുണ്ടായിരുന്ന സ്റ്റാലിന്‍ വാറണ്ട് ആവശ്യപ്പെട്ടു. ഗതാഗതം തടസ്സപ്പെടുത്തിയതിനും ചോദ്യം ചെയ്യുന്നത് തടയാനും ശ്രമിച്ചതിനാണ് സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത്.

ഇതിനിടെ തമിഴ്‌നാട്ടില്‍ ഏറെ വിവാദമായ ഭൂമി കയ്യേറ്റ കേസില്‍ ചെന്നൈ ജില്ലാ സെക്രട്ടറിയും ചെപ്പോക്ക് എം.എല്‍.എയുമായ ജെ അന്‍പഴകനെ ശനിയാഴ്ച പുലര്‍ച്ചെ പോലീസ് ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക