Image

7 ലക്ഷത്തിന്റെ ബാഗും 50,000-ത്തിന്റെ ചെരുപ്പും; ഇത്‌ ഹിനാ റബ്ബാനി

Published on 30 July, 2011
7 ലക്ഷത്തിന്റെ ബാഗും 50,000-ത്തിന്റെ ചെരുപ്പും; ഇത്‌ ഹിനാ റബ്ബാനി
ഈയിടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ പാക്‌ വിദേശകാര്യ മന്ത്രി ഹിനാ റബ്ബാനി 7 ലക്ഷത്തിന്റെ ബാഗും ലക്ഷത്തിന്റെ ചെരുപ്പും അതിലേറെ വിലയുള്ള മാലകളും അണിഞ്ഞ്‌ എത്തിയത്‌ ഫാഷന്‍ ലോകത്തെ തന്നെ ഇളക്കിമറിച്ചു. അമേരിക്കയില്‍നിന്ന്‌ ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ഹിനാ റബ്ബാനി മൂന്നു മക്കളുടെ മാതാവാണ്‌. തന്റെ മക്കളെ നിയന്ത്രിക്കുന്ന ലാഘവത്തോടെയും അധികാരത്തോടെയുമാണ്‌ ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഹിന റബ്ബാനി പാക്‌ സംഘത്തെ നയിച്ചത്‌.

ഏറ്റവും പ്രായം കുറഞ്ഞ പാക്‌ വനിതാ മന്ത്രിയായ മുപ്പത്തിനാലുകാരി ഹിനാ റബ്ബാനിയുടെ ഇന്ത്യാ സന്ദര്‍ശനത്തോടെയാണ്‌ അകലുകയായിരുന്ന ഇന്ത്യാ പാക്‌ നയതന്ത്രബന്ധത്തിന്‌ വീണ്ടും ചിറകുമുളച്ചു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന്‌ ഇന്ത്യയിലെത്തി പാക്‌ വിദേശകാര്യമന്ത്രിയായ ഹിനാ റബ്ബാനിയുടെ നീളമേറിയ കുര്‍ത്തയും പാന്റുകളുമാണ്‌ ഇപ്പോള്‍ ഫാഷന്‍രംഗത്തെ ചര്‍ച്ചാ വിഷയം. വലുപ്പമുള്ള പേള്‍ മാലകളാണ്‌ അവര്‍ അണിഞ്ഞിരുന്നത്‌. 20,000 രൂപയാണ്‌ ഇതിന്റെ വില. ഹൈഹീലുകളോട്‌ കൂടിയ അവരുടെ പാദരക്ഷകളും (50,600 രൂപ) ഇന്ത്യന്‍ ആരാധക മനസുകളില്‍ ചുവടുവച്ച്‌ കയറി. കൈവശമുള്ള ബാഗിനാകട്ടെ ഏഴു ലക്ഷവും.

ഭീകരാക്രമണങ്ങള്‍ മങ്ങലേല്‍പിച്ചിരുന്ന ഇന്ത്യാ-പാക്‌ ബന്ധം റിബ്ബാനിയുടെ വരവോടെ പുത്തന്‍ ഉയര്‍വ്വ്‌ കൈവരിക്കുമെന്ന്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നു.
7 ലക്ഷത്തിന്റെ ബാഗും 50,000-ത്തിന്റെ ചെരുപ്പും; ഇത്‌ ഹിനാ റബ്ബാനി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക