Image

യദിയൂരപ്പ ഇന്ന്‌ ഉച്ചയ്‌ക്ക്‌ രാജിവെച്ചേക്കും

Published on 31 July, 2011
യദിയൂരപ്പ ഇന്ന്‌ ഉച്ചയ്‌ക്ക്‌ രാജിവെച്ചേക്കും
ബാംഗളൂര്‍: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്‌. യെദിയൂരപ്പ ഇന്ന്‌ രാജിവെയ്‌ക്കുമെന്ന്‌ അറിയിച്ചുഇന്ന്‌ ഉച്ചയ്‌ക്കു ഗവര്‍ണര്‍ക്കു രാജിക്കത്തു കൈമാറുമെന്നു വാര്‍ത്താക്കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി. അറിയിപ്പ്‌ ജലവിഭവമന്ത്രി ബാസവരാജ്‌ ബൊമ്മൈയാണു ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‌കിയത്‌. കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം രാജിവയ്‌ക്കാന്‍ താന്‍ നേരത്തേതന്നെ തീരുമാനിച്ചിരുന്നുവെന്നും ഇക്കാര്യം നേരത്തേ അറിയിച്ചതാണെന്നും യെദിയൂരപ്പ പറഞ്ഞു.

ഇതിനിടെ യദിയൂരപ്പയെ പാര്‍ട്ടിയുടെ സംസ്ഥാന ചുമതല നല്‍കാന്‍ തത്വത്തില്‍ തീരുമാനമായതായി അറിയുന്നു. യെദിയൂരപ്പയ്‌ക്ക്‌ അര്‍ഹമായ പരിഗണനയും സ്ഥാനവും നല്‌കും. പുതിയ മന്ത്രിസഭയില്‍ തന്നെ അനുകൂലിക്കുന്ന 18 പേര്‍ക്കു കാബിനറ്റ്‌ മന്ത്രിസ്ഥാനവും വിശ്വസ്‌തയായ ശോഭ കരന്ദ്‌ലജെയ്‌ക്ക്‌ ആഭ്യന്തരമന്ത്രി സ്ഥാനവും യെദിയൂരപ്പ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക