Image

കോട്ടയം സ്വദേശി അബുദാബിയില്‍ കുത്തേറ്റ്‌ മരിച്ചു

Published on 31 July, 2011
കോട്ടയം സ്വദേശി അബുദാബിയില്‍ കുത്തേറ്റ്‌ മരിച്ചു
അബൂദാബി: താമസ സ്ഥലത്തുവെച്ച്‌ വാക്കുതര്‍ക്കത്തിനിടെ തടസ്സം പിടിക്കാനെത്തിയ യുവാവ്‌ കുത്തേറ്റ്‌ മരിച്ചു. കറുകച്ചാല്‍ ചമ്പക്കര പുത്തന്‍പുരക്കല്‍ ബാബു അഗസ്റ്റിന്റെ മകന്‍ സുബിന്‍ വര്‍ഗീസാണ്‌ (22) മരിച്ചത്‌. വെള്ളിയാഴ്‌ച രാത്രിയാണ്‌ സംഭവം. ഇതുമായി ബന്ധപ്പെട്ട്‌ തിരുവനന്തപുരം സ്വദേശി സന്തോഷിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. അബുദാബിയിലെ ബിഫ്‌കോ എന്ന കമ്പനിയിലെ ഇലക്ട്രീഷനായ സുബിന്‍ ഒരുവര്‍ഷം മുമ്പാണ്‌ ജോലിക്ക്‌ കയറിയത്‌. മൃതദേഹം അബൂദബി ഖലീഫ മെഡിക്കല്‍ സിറ്റി ആശുപത്രി മോര്‍ച്ചറിയിലാണ്‌. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നുവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക