Image

ഷിക്കാഗോ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 02 August, 2011
ഷിക്കാഗോ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാള്‍
ഷിക്കാഗോ: സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ (6801 W 96th St, Oak Lawn, IL) പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാള്‍ 2011 ഓഗസ്റ്റ്‌ 19,20 തീയതികളില്‍ വിവിധ പരിപാടികളോടുകൂടി നടത്തപ്പെടുന്നതാണ്‌. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ ബാംഗ്‌ളൂര്‍ ഭദ്രാസനാധിപനായ ഡോ. ഏബ്രഹാം മോര്‍ സെറാഫിം മെത്രാപ്പോലീത്ത വിശിഷ്‌ടാതിഥിയും മുഖ്യപ്രഭാഷകനുമായിരിക്കും.

ഓഗസ്റ്റ്‌ 13-ന്‌ വൈകിട്ട്‌ 6.30-ന്‌ അഭിവന്ദ്യ സെറാഫിം മെത്രാപ്പോലീത്ത കൊടിയേറ്റ്‌ നടത്തുന്നതും തുടര്‍ന്ന്‌ സന്ധ്യാനമസ്‌കാരവും ധ്യാനപ്രസംഗവും ഉണ്ടായിരിക്കും.

ഓഗസ്റ്റ്‌ 19-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 6.30-ന്‌ സന്ധ്യാനമസ്‌കാരവും അനുഗ്രഹ പ്രഭാഷണവുമുണ്ടായിരിക്കും.

ഓഗസ്റ്റ്‌ 20-ന്‌ ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ പ്രഭാത നമസ്‌കാരവും 9.45-ന്‌ അഭിവന്ദ്യ ഏബ്രഹാം മോര്‍ സെറാഫിം മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ വി. കുര്‍ബാനയും തുടര്‍ന്ന്‌ റാസയും നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കും.

വിശ്വാസികളായ ഏവരുടേയും പ്രാര്‍ത്ഥനാപൂര്‍വ്വമായ സഹകരണം അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വികാരി റവ.ഫാ. എബി ചാക്കോ (516 655 0117), ട്രസ്റ്റി സണ്ണി സ്‌കറിയ (847 594 5209), സെക്രട്ടറി ഫിലിപ്പ്‌ വര്‍ഗീസ്‌ (630 739 2188) സെക്രട്ടറി ഫിലിപ്പ്‌ വര്‍ഗീസ്‌ അറിയിച്ചതാണിത്‌.
ഷിക്കാഗോ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക