Image

വായ്പാപരിധി ഉയര്‍ത്താന്‍ അനുമതി നല്‍കുന്ന ചരിത്ര ബില്‍ യു.എസ് ഹൗസ് പാസാക്കി

Published on 02 August, 2011
വായ്പാപരിധി ഉയര്‍ത്താന്‍ അനുമതി നല്‍കുന്ന ചരിത്ര ബില്‍ യു.എസ് ഹൗസ് പാസാക്കി
വാഷിംഗ്ടണ്‍ : നാളുകള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് രാജ്യത്തെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാന്‍ വായ്പാപരിധി ഉയര്‍ത്താന്‍ അനുമതി നല്‍കുന്ന ബില്ല് യുഎസ് ഹൗസ് പാസാക്കി. 161 നെതിരേ 269 വോട്ടുകള്‍ക്കാണ് ബില്ല് പാസായത്.

95 ഡെമോക്രാറ്റ് അംഗങ്ങള്‍ക്കൊപ്പം 174 റിപ്പബ്ലിക്കന്‍ അംഗങ്ങളും ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. പൊതുകടം ക്രമാതീതമായി വര്‍ധിച്ചതാണ് യുഎസിന് വിനയായത്. ഭരണഘടനയനുസരിച്ച് രാജ്യത്തിന് എടുക്കാവുന്ന പരമാവധി വായ്പ 14.3 ലക്ഷം കോടി ഡോളറാണ്.

കടം ഈ പരിധിയില്‍ എത്തിയാല്‍ പിന്നെ വായ്പയെടുക്കാന്‍ ഭരണഘടനാപരമായി അനുമതിയില്ല. ഈ സാഹചര്യത്തിലായിരുന്നു വായ്പാ പരിധി ഉയര്‍ത്തി ബില്ല് അവതരിപ്പിച്ചത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക