Image

കാഞ്ഞങ്ങാട്ടെ പ്രസ്താവനയില്‍ ആശയക്കുഴപ്പമില്ലെന്ന് വി.എസ്‌

Published on 02 August, 2011
കാഞ്ഞങ്ങാട്ടെ പ്രസ്താവനയില്‍ ആശയക്കുഴപ്പമില്ലെന്ന് വി.എസ്‌
തിരുവനന്തപുരം: തനിക്ക് അനുകൂലമായി പ്രകടനം നടത്തിയവരെ സസ്‌പെന്‍ഡ് ചെയ്യുന്നതിനെതിരേ കാഞ്ഞങ്ങാട്ട് നടത്തിയ പ്രസ്താവനയില്‍ ആശയക്കുഴപ്പമില്ലെന്ന് വി.എസ്. അച്യുതാനന്ദന്‍. വി.എസിന്റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്നും പാര്‍ട്ടി നടപടികളുമായി മുന്നോട്ടു പോകുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു മറുപടിയായിട്ടാണ് വി.എസിന്റെ പ്രസ്താവന.

തന്റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്ന വാദം യാതൊരു അര്‍ഥവുമില്ലാത്തതാണെന്നും തെറ്റു ചെയ്തവരെ ന്യായീകരിക്കാനുള്ള ശ്രമമാണെന്നും വി.എസ് പറഞ്ഞു. എറണാകുളം ജില്ലാ സെക്രട്ടറിക്കെതിരേ പാര്‍ട്ടി സ്വീകരിച്ച നടപടി സദാചാരപ്രശ്‌നങ്ങള്‍ പാര്‍ട്ടി ഗൗരവമായി കാണുന്നു എന്നതിനുള്ള തെളിവാണെന്ന് വി.എസ് കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക