ഇല്ലിനോയ്‌സ് : അലിഗര്‍ അലൂമിനി അസ്സോസ്സിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗൊ
ആഗസ്റ്റ് 13 ശനിയാഴ്ച വൈകീട്ട് 7.30 ന് ഇഫ്താര്‍ ഡിന്നറും, 'സര്‍ സയ്യദ് ഡെ'
ആഘോഷങ്ങളും സംഘടിപ്പിക്കുന്നു. ഇല്ലിനോയ് വാക്കഗണ്‍ 651 ലേക്ക്‌ഹെഴ്സ്റ്റ്
റോഡില്‍ സ്ഥിതി ചെയ്യുന്ന മിലന്‍ ബാങ്ക്വറ്റ് ഹാളിലാണ് പരിപാടികള്‍
നടക്കുന്നത്. പ്രസിദ്ധ വാഗ്മിയും, പ്രാസംഗികനുമായ ഷെയ്ക്ക് അലവുദിന്‍
.എ.അലവുദിന്‍ ആണ് മുഖ്യാതിഥി.
ചിക്കാഗൊയിലുള്ള അലിഗര്‍ മുസ്സീം യൂണിവേഴ്‌സിറ്റിയിലെ മുഴുവന്‍ പൂര്‍വ്വ
വിദ്യാര്‍ത്ഥികളും, അനുഭാവികളും ഈ പരിപാടിയില്‍ വന്ന് സംബന്ധിക്കണമെന്ന്
കണ്‍വീനര്‍ ഖാസിം ഖാന്‍ അറിയിക്കുന്നു. പ്രവേശനം സൗജന്യമാണെന്നും,
ലഭിക്കുന്ന സംഭാവനകള്‍ ഇന്ത്യയിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ
പഠനാവശ്യങ്ങള്‍ക്കായി നല്കുമെന്നും കണ്‍വീനര്‍ അറിയിച്ചു. പങ്കെടുക്കുവാന്‍
താല്പര്യമുള്ളവര്‍ ഖാസിം ഖാന്‍ കണ്‍വീനര്‍ 847 693 9222 എന്ന നമ്പറില്‍
വിളിക്കുകയോ, www.amuachichago.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യേണ്ടതാണ്.