Image

അച്ചടക്ക നടപടിക്കെതിരേ വി.എസ്‌ അച്യുതാനന്ദന്‍ പരാതി നല്‍കി

Published on 06 August, 2011
അച്ചടക്ക നടപടിക്കെതിരേ വി.എസ്‌  അച്യുതാനന്ദന്‍ പരാതി നല്‍കി
കൊല്‍ക്കത്ത: അച്ചടക്ക നടപടിയുടെ പേരില്‍ വി.എസ്‌ അനുകൂല പ്രകടനം നടത്തിയവര്‍ക്കെതിരേ എടുക്കുന്ന നടപടികള്‍ക്കെതിരേ അച്യുതാനന്ദന്‍ കേന്ദ്രകമ്മിറ്റിക്ക്‌ പരാതി നല്‍കി. നടപടി പാര്‍ട്ടി ചട്ടങ്ങള്‍ക്ക്‌ വിരുദ്ധമാണെന്നും പാര്‍ട്ടി സമ്മേളനങ്ങള്‍ പ്രഖ്യാപിച്ചിരിക്കെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ്‌ ഇതെന്നും ഇതില്‍ കേന്ദ്രക മ്മിറ്റി ഇടപെടണമെന്നും വി.എസ്‌ കേന്ദ്രകമ്മിറ്റിയോട്‌ ആവശ്യപ്പെട്ടു. പരാതി നാളെ ചേരുന്ന പോളിറ്റ്‌ ബ്യൂറോ യോഗം ചര്‍ച്ച ചെയ്യും.

അതിനിടെ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ പോയതു സംബന്ധിച്ചുള്ള സിപിഎം നേതാവ്‌ എം.എം. ലോറന്‍സിന്റെ പ്രസ്‌താവനകള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായരെ സന്ദര്‍ശിച്ചത്‌ അദ്ദേഹത്തിന്റെ അസുഖ വിവരം അന്വേഷിക്കാനായിരുന്നു എന്നും അത്‌ മനുഷ്യത്വപരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ ഇത്‌ മാധ്യമ പ്രവര്‍ത്തകരോട്‌ പങ്കുവെയ്‌ക്കില്ലെന്നും വി.എസ്‌ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക