ചിക്കാഗോ: കോട്ടയം അതിരൂപതയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ക്നാനായ
റീജിയന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോയില്‍ ഏയ്ഞ്ചല്മീറ്റ് നടത്തപ്പെടുന്നു.
ജൂണ്‍ 10 ന് വെള്ളിയാഴ്ച ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്
ദേവാലയത്തിലാണ് ഏയ്ഞ്ചല്മീറ്റ് നടത്തപ്പെടുന്നത്. ചിക്കാഗോ സേക്രട്ട്
ഹാര്‍ട്ട് ക്നാനായ കാത്തലിക് ഇടവക ദേവാലയത്തിലേയും, സെന്റ് മേരീസ്
ക്നാനായ കാത്തലിക് ഇടവക ദേവാലയത്തിലേയും മതബോധന വിദ്യാര്‍ത്ഥികളും, ഈ
വര്‍ഷം പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളും, മതബോധന അദ്ധ്യാപകരും
ശുഭവസ്ത്രധാരികളായി ഏയ്ഞ്ചല്മീറ്റില് പങ്കെടുക്കുമെന്ന് ക്നാനായ
കാത്തലിക് റീജിയണ്‍ ഡയറക്ടര്‍ മോണ്‍. എബ്രഹാം മുത്തോലത്ത് അറിയിച്ചു.
ക്നാനായ കാത്തലിക് റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കോട്ടയം
അതിരൂപതയുടെ ശതാബ്ദി ആഘോഷത്തില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാര്‍
മാത്യു മൂലക്കാട്ട് പങ്കെടുക്കും. ജൂണ്‍ 10 ന് വെള്ളിയാഴ്ച വൈകീട്ട്
ഏഴുമണിക്ക് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ
മുഖ്യകാര്‍മ്മികത്വത്തില്‍ സെന്റ് മേരീസ് ക്നാനായ ദേവാലയത്തില്‍
അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയില്‍ ക്നാനായ കാത്തലിക് റീജിയണ്‍ ഡയറക്ടര്‍
മോണ്‍. എബ്രഹാം മുത്തോലത്ത്, റീജിയണിലെ മറ്റ് വൈദികരായ ഫാ.ജോസ്
ശൗരിയാമാക്കീല്, ഫാ.ഡോമനികാ മഠത്തികളത്തില്‍, ഫാ.മാത്യു മേലേടം, ഫാ.തോമസ്
മുളവനാല്‍, ഫാ. പത്രോസ് ചമ്പക്കര, ഫാ.എബി വടക്കേക്കര, ഫാ.ജോസ് തറയ്ക്കല്‍,
ഫാ.സ്റ്റാനി ഇടത്തിപ്പറമ്പില്‍, ഫാ. സ്റ്റിഫന്‍ വെട്ടുവേലി, ഫാ.ജോസ്
ഇല്ലിക്കുന്നുംപുറം, ഫാ.ജയിംസ് പൊങ്ങാനയില്‍ എന്നിവര്‍
സഹകാര്‍മ്മികരായിരിക്കും.
ക്നാനായ കാത്തലിക് റീജിയന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോ സെന്റ് മേരീസ്
ക്നാനായ ദേവാലയത്തില്‍ ജൂണ്‍ 10 ന് വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിക്ക്
നടത്തപ്പെടുന്ന ശതാബ്ദി ആഘോഷത്തിലേക്ക് എല്ലാ ക്നാനായ കാത്തലിക് സമുദായ
അംഗങ്ങളെയും ഡയറക്ടര്‍ മോണ്‍. എബ്രഹാം മുത്തോലത്ത് പ്രത്യേകമായി
ക്ഷണിക്കുന്നു.
ഏയ്ഞ്ചല്മീറ്റിന് സേക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് ഇടവകയിലെയും,
സെന്റ് മേരീസ് ക്നാനായ കാത്തലിക് ഇടവകയിലെയും റീലീജിയസ് എഡ്യൂക്കേഷന്‍
അദ്ധ്യാപകര്‍, പള്ളി കമ്മിറ്റിയംഗങ്ങള്‍, ജോണി തെക്കേപ്പറമ്പില്‍, സാബു
മൂത്തോലം, സജി പുതൃക്കയില്‍, ജോയി വാച്ചാച്ചിറ, പോള്‍സണ്‍ കുളങ്ങര, സണ്ണി
മൂത്തോലം, സ്റ്റീഫണ്‍ കിഴക്കേക്കുറ്റ്, ഫിലിപ്പ് കണ്ണോത്ത, ജോണ്‍
പാട്ടപ്പതി എന്നിവര്‍ നേതൃത്വം നല്‍കും.
,