സണ്ണിവെയ്ല്‍(ഡാളസ്):- സണ്ണിവെയ്ല്‍ സിറ്റി ഹൈസ്ക്കൂള് ആദ്യ
ബാച്ചിലില് നിന്ന് പുറത്തിറങ്ങുന്ന ഹൈസ്ക്കൂള് ഗ്രാഡുവേറ്റിലെ ഏറ്റവും
ഉയര്‍ന്ന ബഹുമതിയായ വലിഡിക്ടോറിയന്‍ പദവി മലയാളി വിദ്യാര്‍ത്ഥിയായ ഷീന
പിള്ള കരസ്ഥമാക്കി.
ആലപ്പുഴ സ്വദേശികളായ സന്തോഷ്പിള്ളയുടേയും ദേവിപിള്ളയുടേയും മകളാണ്.
മാതാപിതാക്കളോടൊപ്പം സണ്ണിവെയ്ല്‍ സിറ്റിയില്‍ താമസിക്കുന്ന ഷീനപിള്ള നാലാം
സ്റ്റാന്ഡേര്ഡൂ മുതല്‍ ഈ സ്ക്കൂളിലാണ് വിദ്യാഭ്യാസം നടത്തിയിരുന്നത്.
പാഠ്യവിഷയങ്ങളില്‍ അതീവതാല്പര്യം പ്രകടിപ്പിച്ചിരുന്ന ഷീന ഭരതനാട്യം, കുച്ചുപുടി എന്നീ കേരളീയ കലകളിലും കഴിവുതെളിയിച്ചിട്ടുണ്ട്.
ഭാവിയില്‍ ഒരു ഡോക്ടര്‍ ആകണമെന്ന് ആഗ്രഹിക്കുന്ന ഷീന യൂണിവേഴ്സിറ്റി ഓഫ്
ഡാളസ്സില്‍ ബയോളജി, ന്യൂറോസയന്‍സ് എന്നീ ഏതെങ്കിലും ഒരു വിഷയത്തില്‍
ബിരുദപഠനം തുടരുമെന്ന് അറിയിച്ചു. സണ്ണിവെയ്ല്‍ സ്ക്കൂളിലെ രണ്ടാം സ്ഥാനം
(സലുറ്ററ്റോറിയന്) മലയാളിയായ റബെക്ക വര്‍ക്കിയാണ്.