Image

കാംബ്ലിയുടെ ആരോപണങ്ങള്‍ അന്വേഷിക്കണം: മാക്കന്‍

Published on 19 November, 2011
കാംബ്ലിയുടെ ആരോപണങ്ങള്‍ അന്വേഷിക്കണം: മാക്കന്‍
ന്യൂഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരായ ലോകകപ്പ് സെമിഫൈനല്‍ മത്സരത്തില്‍ ഒത്തുകളി നടന്നുവെന്ന മുന്‍ താരം വിനോദ് കാംബ്ലിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് ബി.സി.സി.ഐ. അന്വേഷണം നടത്തണമെന്ന് കേന്ദ്ര കായികമന്ത്രി അജയ് മാക്കന്‍ ആവശ്യപ്പെട്ടു. ബോര്‍ഡ് ഇത്തരത്തിലുള്ള അന്വേഷണത്തിന് തയ്യാറായില്ലെങ്കില്‍ കായികവകുപ്പിന് അന്വേഷണം നടത്തേണ്ടിവരും-അദ്ദേഹം പറഞ്ഞു.

സംശയത്തിന്റെ കരിനിഴലില്‍ നില്‍ക്കുന്ന ടീമിലെ ഒരംഗം തന്നെ ഇത്തരത്തിലുള്ള ആരോപണം ഉന്നയിക്കുമ്പോള്‍ അതിനെക്കുറിച്ച് അന്വേഷിച്ചേപറ്റൂ. എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ഗുരുതരമായ ഈ പ്രശ്‌നത്തില്‍ ബി.സി.സി.ഐ. എന്ത് നടപടിയാണ് കൈക്കൊള്ളുന്നത് എന്നറിയാന്‍ കാത്തിരിക്കുകയാണ് കേന്ദ്ര കായികമന്ത്രാലയം. ബി.സി.സി.ഐ. അതിന് തയ്യാറായില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന് അന്വേഷണം നടത്തേണ്ടിവരും-മാക്കന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക