കുന്ദമംഗലം: മര്‍കസ് നടത്തുന്ന വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത് ഐ.എ.എസ്. പാവപ്പെട്ടവരെ സഹായിക്കാനും അനാഥരെ സംരക്ഷിക്കാനുമുള്ള മര്‍കസ് പദ്ധതികള്‍ രാജ്യവ്യാപകമായി നടപ്പില്‍ വരുത്തണമെന്നും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
റിലീഫ് ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ആര്‍.സി.എഫ്.ഐ)യുടെ ആഭിമുഖ്യത്തില്‍ മര്‍കസില്‍ സംഘടിപ്പിച്ച അനാഥര്‍ക്കുള്ള ധനസഹായ, പഠനോപകരണ വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ അധ്യക്ഷത വഹിച്ചു. സി.മുഹമ്മദ് ഫൈസി സ്വാഗതം പറഞ്ഞു. ആര്‍.സി.എഫ്.ഐ ജനറല്‍ സെക്രട്ടറി ഡോ.അബ്ദുള്‍ റകീം അസ്ഹരി പദ്ധതി പരിചയപ്പെടുത്തി. ചടങ്ങില്‍ സംസ്ഥാനത്തെ അഞ്ഞൂറിലധികം അനാഥവിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായവും പഠനോപകരണങ്ങളും വിതരണം ചെയ്തു.
പരിപാടിയില്‍ കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഡയറക്ടര്‍ മുഹമ്മദ് യുനുസ്, ഹുസൈന്‍, സഖാഫി ചുള്ളിക്കോട്, കേരള ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മുന്‍ചെയര്‍മാന്‍ പി.സി.ഇബ്രാഹീം മാസ്റ്റര്‍, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.അശോകന്‍, ഷാജഹാന്‍, മുഹമ്മദ് യൂസുഫ് ഹൈദര്‍ ഹാജി, മുഹമ്മദ് മാസ്റ്റര്‍, മഹ്മൂദ് ചെലവൂര്‍, റഷീദ് പുന്നശ്ശേരി സംബന്ധിച്ചു.
ഫോട്ടോ: മര്‍കസ് സംഘടിപ്പിച്ച പഠനോപകരണ-ധനസഹായ വിതരണം കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാല്‍ സമീപം.