Image

`മലയാളി സമൂഹം എങ്ങോട്ട്‌?' (ലേഖനം: ജോണ്‍ ഇളമത)

Published on 14 May, 2015
`മലയാളി സമൂഹം എങ്ങോട്ട്‌?' (ലേഖനം: ജോണ്‍ ഇളമത)
വടക്കേ അമേരിക്കയിലേക്ക്‌ ചേക്കേറിയ നാം പരക്കെ അറയപ്പെടുന്നത്‌, പ്രവാസികളെന്നത്രെ. വാസ്‌തവത്തില്‍ നാം പ്രവാസികളാണോ? അല്ല, നാം കടിയേറ്റക്കാരാണ്‌. ആരാണ്‌ പ്രവാസികള്‍? ഇന്ത്യ ഭൂഖണ്ഡംവിട്ട്‌ പേര്‍ഷ്യന്‍ നാടുകളിലേക്ക്‌ കുടിയേറിയവര്‍, ഇന്ത്യ ഒട്ടാകെ സഞ്ചരിച്ച്‌ ജോലിചെയ്‌ത്‌ ജീവിക്കുന്ന മലയാളികള്‍, ഇവരെത്രെ പ്രവാസികള്‍!

ഗൃഹാതുത്വത്തിന്‍െറ ആകുലതകളും, ഓര്‍മ്മകളും ,മനസില്‍ സൂക്ഷിക്കുന്നവരും, തിരിച്ച്‌ ജന്മനാട്ടിലെത്തി സുഭിക്ഷമായ ഒരുജീവിതം നയിക്കാനുള്ള ആവേശവും കുടികൊള്ളുന്നവര്‍! അവര്‍ ദൂരെ പ്രവാസ ഇടങ്ങളിലിരുന്ന്‌ ജന്മനാടിനെ സ്വപ്‌നം കാണുന്നു, ഹൃദയത്തില്‍ താലോലിക്കുന്നു, നഷ്‌ട സൗഭാഗ്യങ്ങളെ ഓര്‍ത്ത്‌ വ്യാകുലപ്പെടുന്നു. അവരുടെ ജീവിതസങ്കല്‌പങ്ങളില്‍ ജന്മനാടിനെ തുലനം ചെയ്‌ത്‌ ജീവിതം തള്ളിനീക്കുന്നു.

എന്നാല്‍ ജന്മനാട്ടില്‍ നിന്ന്‌ പറിച്ചുനട്ട കൂട്ടരെത്രെ കുടിയേറ്റക്കാര്‍! അവര്‍ ചെന്നു പറ്റിയ ദേശത്തെ ജന്മനാടിനെപോലെ സങ്കല്‌പ്പിച്ച്‌, അതിലിഴുകിചേര്‍ന്ന്‌്‌ ആനന്ദം കണ്ടെത്തുന്നു. .ഇനി ഒരുസ്‌ഥിരമായ തിരിച്ചു പോക്കോ, ജന്മനാട്ടില്‍ മറ്റ്‌ സ്വപ്‌നസങ്കല്‌പങ്ങളോ ഇല്ലാത്തവരുമെത്രെ, ഇവര്‍.പറിച്ചു നട്ട ഇടങ്ങളിലെ ആചാരങ്ങളെയും, സംസ്‌ക്കാരങ്ങളെയും, സ്വന്തം സംസ്‌ക്കാരാചാരങ്ങളോടൊപ്പം ചേര്‍ക്കുന്നു. തികച്ചും ഇന്‍റഗ്രേഷന്‍! അത്‌ നിലനില്‌പ്പിന്‍െറ സ്രോതസെത്രെ! ചുരുക്കത്തില്‍ അതില്ലാതെ നിലനില്‍പ്പ്‌ അസാധ്യമെന്ന്‌ സാരം!

കുടിയേറ്റക്കാരാകട്ടെ, കാലഹരണപ്പെട്ട ഒരുകുടിയേറ്റ സംസ്‌ക്കാരത്തിന്‍െറ അവസാനഘട്ടത്തിലെത്തിലെത്തിയിരിക്കുന്നു. ഇന്ന്‌ മലയാളി സമൂഹം ഒരു അവധൂത സംസ്‌ക്ക ാരത്തിലലിഞ്ഞ്‌, സമൂഹത്തിലാകമാനം പരിവര്‍ത്തനത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. ദിശാബോധംതെറ്റിയവരും തലമുറയെ ബോധപൂര്‍വം കൈകാര്യം ചെയ്യുന്നതിലായിരിക്കും ഇനിയും കുടിയേറ്റക്കാരുടെ മികവ്‌. അപ്പോള്‍ മനസില്‍ചിട്ടപ്പെടുത്തി ആരംഭിച്ച കുടിയേറ്റ സങ്കല്‌പ്പങ്ങള്‍ക്ക്‌ ഉലച്ചിലുണ്ടായേക്കാം. എന്തിനാണ്‌, നാം ഇങ്ങോട്ടേക്ക്‌ എത്തിയത്‌? സമ്പല്‍സമൃദ്ധമായ ഒരു ജീവിതശ്രേണിക്കെന്നല്ലേ ഉത്തരം! അപ്പോള്‍ ഒരു പഴയ പഴഞ്ചൊല്ല്‌ ഓര്‍ക്കേണ്ടതുണ്ട്‌. `കക്ഷത്തിലിരിക്കുന്നത്‌പോകുകയുമരുത്‌, ഉത്തരത്തേലരിക്കുന്നത്‌ എടുക്കുകയും വേണം' ഇവിയൊണ്‌, ആശയക്കുഴപ്പം. ഒന്നിനെ വെടിയാതെമറ്റൊന്നിനെ പ്രാപിക്കല്‍ അപ്രാപ്യം, എന്നോര്‍ക്കണം. നമ്മുടെ സ്വാര്‍ത്ഥതയുടെ ചിതല്‍പുറ്റില്‍ നാംപുറത്തുവരണം. സമ്പല്‍സമൃദ്ധമായ ജീവിതശൈലി ധനാര്‍ജ്ജനമാര്‍ഗ്ഗവും,നമ്മുടെഇഷ്‌ടാനുഷ്‌ടാനങ്ങളിലും മാത്രമൊതുങ്ങുന്നില്ല. .കുട്ടികളുടെ വളര്‍ച്ച, കുടുംബഭദ്രത, എന്നിവയെ അവ ആശ്രയിച്ചരിക്കുന്നു.

ഒന്നാം തലമുയുടെ അരങ്ങേറ്റം, പ്രതീക്ഷകളെ തകിടംമറിക്കുന്ന ഒന്നാകാം..പോസിറ്റീവായി ചിന്തിക്കുമ്പോള്‍ ചിലയാഥാര്‍ത്ഥ്യങ്ങള്‍ നാം അംഗീകരിക്കേണ്ടിയിരിക്കുന്നു. അവപഴയ നമ്മുടെ കാഴ്‌ച9പ്പാടുകളെയും, ധാരണകളെയും, പാരമ്പര്യങ്ങളെും തന്നെ മാറ്റിമറിച്ചേക്കാം. കുടുംബവും, കുട്ടികളും ഇവിടെയാണ്‌ ജീവിക്കേണ്ടത്‌. കടപുഴകി ഒഴുകുന്ന ഒരുവൃക്ഷം പുതിയ ഇടത്ത്‌, പുതിയമണ്ണില്‍ വേരുറക്കുംപോലെ സങ്കിര്‍ണ്ണങ്ങളായ നിരവനിപ്രശ്‌നങ്ങളെ അതിജീവിക്കുന്നതിലാണ്‌, നമ്മുടെജീവിതവിജയങ്ങളുടെ സാക്ഷാല്‍ക്കരണങ്ങള്‍.

കുട്ടികള്‍ എങ്ങനെ വളരണം?, എന്നത്‌ എല്ലാ കുടിയേറ്റക്കാരുടെയും ആ കുലതകളാണ്‌. അവരെ പിടിച്ചപിടിയാല്‍ നമ്മുടെ ആചാരത്തിലും, സംസ്‌ക്കാരത്തിലും നിര്‍ത്താന്‍തത്രപെടുന്നത്‌, മൂഢത്വമാണ്‌. ഒരുചെടി ഏതുമണ്ണില്‍, എന്തു വളംവലിച്ചെടുത്തു വളരുന്നു,എന്നതത്വമാണ്‌, ഈവിഷയത്തില്‍ നാംഅവലംബിക്കേണ്ടത്‌ .അവര്‍ വളരുന്ന ചുറ്റുപാടില്‍, അലിയുന്ന സംസ്‌ക്കാരസരണയില്‍ നിന്നുള്ള ഊര്‍ജ്ജമാണ്‌ അവരെ ആവാഹിക്കുന്നത്‌. അപ്പോഴാണ്‌കുടിയേറ്റക്കാരായ നമ്മുടെ സാസ്‌ക്കാരിക ചിന്തകള്‍ പുനര്‍ചിന്തത്തിന്‌ വിധേയമാക്കേണ്ടത്‌.കുട്ടികളെ അവര്‍ ജീവിക്കുന്ന പരിതസ്‌ഥിതികള്‍ക്ക്‌ അനുശൃതമായി വളരാനനുവദിക്കുക,അവരുടെ ഇഷ്‌ടാനുഷ്‌ടങ്ങളെയും, സങ്കല്‌ലങ്ങളെയും ബഹുമാനിക്കുക എന്നിവയൊക്കെപരമ പ്രധാനം തന്നെ.

ഒന്നോര്‍ക്കുക, തലമുറക്കള്‍ക്കിയിലെ വിടവുകള്‍ സൃഷ്‌ടിക്കുന്ന അനര്‍ത്ഥങ്ങള്‍ചെറുതല്ല. കുട്ടികളുടെ ദിശതെറ്റിയ സഞ്ചാരവും, സംസര്‍ഗ്ഗവും, സാംസ്‌ക്കാരിക വിടവുകളിലെ വിള്ളലുകള്‍, മറ്റ്‌ ആചാരാനുഷ്‌ഠാനങ്ങള്‍ എല്ലാം ഒരു വെല്ലുവിളിയായി നമ്മുക്കുമുമ്പില്‍ നിരക്കുന്നു. ഇവക്കൊപ്പം മറ്റുകുടിയേറ്റ പ്രാരാബ്‌ദങ്ങളും, ഭാഷാപരിജ്‌ഞാനം, തൊഴില്‍സാമ്പത്തിക ഭദ്രത,കാലാവസ്‌ഥയോടുള്ള ചെറുത്തുനില്‍പ്പ്‌. ഇവക്കൊക്കെ മുമ്പില്‍ തളാരാത്ത ഒരു മനസ്‌, വസ്‌തുകളെഅപഗ്രഥിക്കാനുള്ളമാനസികാവസ്‌ഥ ഇവയൊക്കെ മാത്രമേ ഈ ഉദ്യമത്തില്‍ നമ്മെപിടിച്ചു നിര്‍ത്തൂന്നു. ഇത്തൊരമൊരവസ്‌ഥയില്‍ സ്വയംകുറ്റപ്പെടുത്തലുകള്‍ക്ക്‌ എന്തുസ്‌ഥാനം? ഭാര്യയയും, കുട്ടികളുമാണ്‌, കടുംബജീവതത്തെ സൗഭാഗ്യത്തിലേക്ക്‌കൈപിടിച്ചുയര്‍ത്തുന്നത്‌. കുടിയേറ്റ സമൂഹത്തിലുണ്ടായേക്കാവുന്ന സാംസ്‌ക്കാരിക നിലപാടുകള്‍,ആറ്റിറ്റിയൂഡ്‌ അന്തരങ്ങളിലുള്ള വ്യതിയാനങ്ങളാണ്‌, വിള്ളലുകള്‍ സൃഷ്‌ടിക്കുന്നതെന്ന ബോധമാണ്‌നമ്മേ ഈ പ്രതിസന്ധിയില്‍നിന്ന്‌ കരകയറ്റേണ്ടത്‌.അപ്പാള്‍ ത്യാഗവും, സഹിഷ്‌ണതയും, മാത്രമേഇത്തരം ഉലച്ചിലുകളില്‍ നിന്ന്‌ നമ്മെ കരകയറ്റൂ! എന്തിനാണ്‌, ഒരു മകന്‍െറ/മകളുടെ, ഇച്ഛകളെകടിഞ്ഞാണ്‍ ഇടുന്നത്‌? നെഴ്‌സറിയല്‍ പാകുന്ന സസ്യവിത്തുകളെപോലെയാകണം മക്കളുടെപരിപാലനം, അമ്മയുടെയും, അപ്പന്‍െറയും ഏകകണ്‌ഠമായ പരിപാലനയോടെ. വിത്തുപൊട്ടി മുളച്ച്‌ ചെറുസസ്യമാകും വരെ ആപരിപാലന തുടരുക, കൗമാരംം കഴിയുംവരെ .അതുകഴിഞ്ഞ്‌ അവരെസ്വതന്ത്രരാക്കുക. വിശുദ്ധ ബൈബിളിലെ വയല്‍ക്കാരന്‍െറ ഉപമതന്നെ അതിനുദ്ദാഹരണം. നാംവിതക്കുന്ന വിത്ത്‌, ഫലഭൂയിഷ്‌ടമായ ഭൂിയിലെങ്കില്‍ അത്‌ നൂറുമേനിവിളവു നല്‍കും.ഒടുവില്‍പറയട്ടെ, ഇവിടെ ഒരുദീര്‍ഘദര്‍ശനത്തിനു മുതിരുകയാണെന്നു കരുതണ്ടാ.

എന്നാല്‍ അതു തന്നെ വാസ്‌തവം എന്ന്‌ കാലംതെളിയിക്കും. ഒരുപത്തിരുപതുവര്‍ഷത്തിനുള്ളില്‍മലയാളകളുടെ ഇന്നുള്ള തലമുറ കാലഹരണപ്പെട്ട്‌ പുതിയൊരു സങ്കരമലയാളി സമൂഹം ഇവിടെഉദയംചെയ്യും, ഒരു ഗയാനാപേലയാ, അല്ലെങ്കില്‍ ഒരു ട്രിനിഡാഡുപോലയോ! അവരുടെ കാഴ്‌ചപ്പാടുകളും, പെരുമാറ്റച്ചട്ടങ്ങളും, വ്യത്യസ്‌തമായിരിക്കും. അവര്‍ ജാതിമതചിന്തകള്‍ക്കതീതവും, വര്‍ഗ്ഗവിദ്വേഷചിന്തകള്‍ക്കതീതവുമായിരിക്കും .അവര്‍ ഇരുസമൂഹത്തിലുള്ള നന്മതിന്മകളെ കൊഴിച്ചെടുക്കുന്നവരായിരിക്കാം. അവര്‍ ഇന്നുള്ള മലയാളിസമൂഹത്തേക്കാള്‍ മേന്മയേറിയതോ, മേന്മകുറഞ്ഞതോ എന്ന വസ്‌തുതക്ക്‌ ഇവിടെ പ്രസക്‌തിയില്ല. ഒരു സങ്കര തലമുറയുടെ ഉദയം, സുനിശ്ചിതം. അത്‌പകല്‍പോലെ സത്യം തന്നെ. ആസത്യം കാലങ്ങള്‍തെളിയിക്കുമെന്നതിന്‌രണ്ടു പക്ഷമില്ല. അതുകൊണ്ട്‌ നാം ഇന്നു വിതക്കുന്ന വിത്തുകള്‍ നന്മയുടെ ഫലഭൂയിഷ്‌ഠമായ മണ്ണില്‍ വിതക്കാം, അവനൂറൂമേനി വിളയിക്കയട്ടെ!
`മലയാളി സമൂഹം എങ്ങോട്ട്‌?' (ലേഖനം: ജോണ്‍ ഇളമത)
Join WhatsApp News
Dead End 2015-05-18 20:36:14
എവിടെ പോകാനാ ചേട്ടാ?  അതികം പോയാൽ ആറടി മണ്ണിൽ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക