Image

മെല്‍ബണില്‍ ക്രിസ്മസ് കരോളിന് തുടക്കമായി

Published on 03 January, 2012
മെല്‍ബണില്‍ ക്രിസ്മസ് കരോളിന് തുടക്കമായി
മെല്‍ബണ്‍: തിരുപിറവിയുടെ സ്‌നേഹവും സന്തോഷവും അറിയിച്ചുകൊണ്ട് ഭവനങ്ങളില്‍ കയറിയുള്ള ക്രിസ്മസ് കരോളിന് മെല്‍ബണ്‍ സിഎസ്‌ഐ സഭയില്‍ തുടക്കമായി. ക്രിസ്മസ് കരോള്‍ സംഘങ്ങള്‍ ഗാനങ്ങള്‍ ആലപിച്ച് മെല്‍ബണിന്റെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. 

പ്രാര്‍ഥനയോടെ തുടങ്ങിയ കരോള്‍ ആദ്യദിവസം ഡെന്‍ഡെനാങ്, എന്‍ഡവര്‍ ഹില്‍സ്, ഡവ്ഡന്‍ എന്നീ പ്രദേശങ്ങളിലും രണ്ടാം ദിവസം സിറ്റി, കാരലിന്‍ സ്പ്രിങ്‌സ്, കേഗ്രീബേണ്‍, മെര്‍ണ്ട, സൗത്ത് മൊറാങ് ഭാഗങ്ങളും സന്ദര്‍ശിച്ചു. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പങ്കെടുത്ത ഇരുപത്തഞ്ചോളം വരുന്ന സംഘം ക്രിസ്മസിന്റെ സമാധാനം വിളംബരം ചെയ്തുകൊണ്ട് വാദ്യോപകരണങ്ങളോടെയാണ് ഗാനങ്ങള്‍ ആലപിച്ചത്. സാന്താക്ലോസ് കുട്ടികള്‍ക്ക് മിഠായികള്‍ വിതരണം ചെയ്തു.

ആനന്ദ് വര്‍ഗീസ്, അശോക് വര്‍ക്കി, അനീഷ് ജോണ്‍, മനോജ് ഡേവിഡ്, സജീവ് ചെറിയാന്‍, വര്‍ഗീസ് അബ്രഹാം, ജസ്റ്റിന്‍ ഇസ്രേല്‍, ജേക്കബ് ജോര്‍ജ്, താജു മാത്യു, ജോസഫ് ഏബ്രഹാം, ടീന വര്‍ഗീസ്, അനിത ആനന്ദ്, ടീന ജോണ്‍, അനില ജേക്കബ് എന്നിവര്‍ ഗാനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഡിസംബര്‍ 23ന് നടക്കുന്ന കുര്‍ബാനയോടെ ഇടവകയുടെ ക്രിസ്മസ് ആഘോഷങ്ങള്‍ സമാപിക്കും. 

മെല്‍ബണില്‍ ക്രിസ്മസ് കരോളിന് തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക