Image

ശക്തമായ കടലാക്രമണം: 3 വീടുകള്‍ തകര്‍ന്നു; 40 വീടുകള്‍ കടലാക്രമണ ഭീതിയില്‍

ബഷീര്‍ അഹമ്മദ് Published on 18 May, 2015
ശക്തമായ കടലാക്രമണം: 3 വീടുകള്‍ തകര്‍ന്നു; 40 വീടുകള്‍ കടലാക്രമണ ഭീതിയില്‍
കോഴിക്കോട് : കോതികടപ്പുറത്ത് വന്‍ കടലാക്രമണം. മൂന്നു വീടുകള്‍ തകര്‍ന്നു, നാല്‍പ്പതോളം വീടുകള്‍ കടലാക്രമമഭീതിയില്‍, രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്.

ഇന്നു പുലര്‍ച്ചെ അഞ്ച് മണിക്കാണ് ശക്തമായ കടല്‍ സാധാരണ കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന വീടുകള്‍ക്ക് മേല്‍ ദുരന്തം വിതച്ച് ആഞ്ഞടിച്ചത്.

വീടിന്റെ അടുക്കളഭാഗത്ത് ജോലി ചെയ്തുകൊണ്ടിരിക്കുന്ന സ്ത്രീകള്‍ക്കാണ് പരിക്കേറ്റത്. എന്‍.വി.ഹൗസില്‍ റുയാബി(60) മകള്‍ റസിയാബി(35) എന്നിവരെ ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുക്കളപൂര്‍ണ്ണമായും തകര്‍ന്നു തിരമാലയുടെ ശക്തിയില്‍ ചുവരുകള്‍ക്ക് വിള്ളല്‍ അനുഭവപ്പെട്ടിട്ടുണ്ട്.

വീടുകളിലേക്ക് വീശിയടിച്ച തിരമാലയില്‍ വെള്ളംകയറി. വീട്ടുപകരണങ്ങള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്. ഇപ്പഴും വീടിനകത്ത് വെള്ളം തളം കെട്ടിനില്‍ക്കുന്ന അവസ്ഥയാണ്. ഏത് നിമിഷവും വീണ്ടും അടിച്ചുയരുന്ന തിരമാലകള്‍ക്ക് കാതോര്‍ത്ത് എങ്ങിനെയാണ് കുട്ടികളേയും ചേര്‍ത്തു പിടിച്ച് നേരം വെളുപ്പിക്കുക എന്ന ഭീതിയിലാണ് വീട്ടമ്മമാര്‍.

സംഭവമറിഞ്ഞ് ജില്ലാകളക്ടര്‍ എന്‍.പ്രശാന്ത്, മേയര്‍ എ.കെ.പ്രേമജം എന്നിവര്‍ സ്ഥലത്തെത്തി. കടല്‍ ഭീഷണി തുടര്‍ന്നാല്‍ അപകടഭീഷണിയുള്ള വീട്ടുകാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിക്കുമെന്ന് ജില്ലാഭരണകൂടം പറഞ്ഞു.

ശക്തമായ കടലാക്രമണം: 3 വീടുകള്‍ തകര്‍ന്നു; 40 വീടുകള്‍ കടലാക്രമണ ഭീതിയില്‍
കോതി കടപ്പുറത്ത് വീടിനുമേല്‍ ആഞ്ഞടിക്കുന്ന തിരമാലകള്‍.

കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വീടിനുള്ളില്‍ സാധനങ്ങള്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി വെക്കുന്ന സ്ഥിതി.
ശക്തമായ കടലാക്രമണം: 3 വീടുകള്‍ തകര്‍ന്നു; 40 വീടുകള്‍ കടലാക്രമണ ഭീതിയില്‍
ശക്തമായ തിരമാലയില്‍ തകര്‍ന്ന വീടിന്റെ ഭാഗങ്ങള്‍ക്കരികെ ജോലി ചെയ്യുന്ന പെണ്‍കുട്ടി.
ശക്തമായ കടലാക്രമണം: 3 വീടുകള്‍ തകര്‍ന്നു; 40 വീടുകള്‍ കടലാക്രമണ ഭീതിയില്‍
കടല്‍ ശക്തമാകുന്നതിന്റെ ദൃശ്യം.
ശക്തമായ കടലാക്രമണം: 3 വീടുകള്‍ തകര്‍ന്നു; 40 വീടുകള്‍ കടലാക്രമണ ഭീതിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക