Image

ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ ഫാമിലി നൈറ്റില്‍ ഗ്രാജ്വേറ്റുകളെ അനുമോദിക്കുന്നു

ജയപ്രകാശ് നായര്‍ Published on 22 May, 2015
ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ ഫാമിലി നൈറ്റില്‍ ഗ്രാജ്വേറ്റുകളെ അനുമോദിക്കുന്നു
ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഫാമിലി നൈറ്റും ഹൈസ്‌കൂള്‍ ഗ്രാജ്വേറ്റുകള്‍ക്ക് അനുമോദനവും സംയുക്തമായി ജൂണ്‍ 20 ശനിയാഴ്ച വൈകിട്ട് 6 മണി മുതല്‍ ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസില്‍ വെച്ച് വിപുലമായി ആഘോഷിക്കുന്നു. വിഭവ സമൃദ്ധമായ ഡിന്നറും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. ഡി.ജെ., ട്രഷര്‍ ഹണ്ടിംഗ്, ബെസ്റ്റ് കപ്പിള്‍സ് മത്സരം മുതലായവ പരിപാടികളില്‍ ചിലതു മാത്രം. മുഖ്യാതിഥിയായി ഡേവിഡ് ജോണ്‍സണ്‍, എം.എ., (ഡോക്ടറല്‍ വിദ്യാര്‍ഥി) പങ്കെടുക്കുന്നു.   
            
ഈ വര്‍ഷം റോക്ക്‌ലാന്റ് കൗണ്ടിയില്‍ നിന്ന് ഗ്രാജ്വേറ്റ് ചെയ്ത കുട്ടികളെയാണ് അനുമോദിക്കുന്നത്. റോക്ക്‌ലാന്റ് കൗണ്ടി നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ തദവസരത്തില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതാണെന്ന് പ്രസിഡന്റ്  ഷാജിമോന്‍ വെട്ടം അറിയിച്ചു. 
 
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജിമോന്‍ വെട്ടം (പ്രസിഡന്റ്) 8452701697, അലക്‌സ് എബ്രഹാം (സെക്രട്ടറി) 8457294423, അജിന്‍ ആന്റണി (ജോ. സെക്രട്ടറി & കോഓര്‍ഡിനേറ്റര്‍),  8456429417. 

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍


ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ ഫാമിലി നൈറ്റില്‍ ഗ്രാജ്വേറ്റുകളെ അനുമോദിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക