Image

ഐറീഷ്‌ ഇന്ത്യന്‍ ഓര്‍ഗനൈസേഷന്‍ ക്രിസ്‌മസ്‌, ന്യൂഈയര്‍ ആഘോഷങ്ങള്‍ വര്‍ണാഭമായി

Published on 04 January, 2012
ഐറീഷ്‌ ഇന്ത്യന്‍ ഓര്‍ഗനൈസേഷന്‍ ക്രിസ്‌മസ്‌, ന്യൂഈയര്‍ ആഘോഷങ്ങള്‍ വര്‍ണാഭമായി
ബ്യൂമോണ്‌ട്‌: ബ്യൂമോണ്‌ടിലെയും പരിസരങ്ങളിലെയും മലയാളികളുടെ കൂട്ടായ്‌മയായ ഐറീഷ്‌ ഇന്ത്യന്‍ ഓര്‍ഗനൈസേഷന്‍ 2011-12 ലെ ക്രിസ്‌മസ്‌, ന്യൂഈയര്‍ ആഘോഷങ്ങള്‍ 2011 ഡിസംബര്‍ 29ന്‌ റിക്രിയേഷന്‍ ക്ലബില്‍ നടന്നു.

പ്രസിഡന്റ്‌ ജെമിനി തരകന്‍ അധ്യക്ഷതയില്‍ കൂടിയ യോഗം ഫാ. ആന്റണി നെല്ലിക്കുന്നേല്‍ ഉദ്‌ഘാടനം ചെയ്‌തു. ഫാ. തോമസ്‌ പുതിയമഠം ക്രിസ്‌മസ്‌ സന്ദേശവും Coolock, Garda Officer കെറ്റ്‌ മര്‍ഫി ന്യൂഈയര്‍ സന്ദേശവും നല്‍കി. കണ്‍വീനര്‍ റൂബി ജോര്‍ജ്‌ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ മാത്യു ജോര്‍ജ്‌ നന്ദിയും പറഞ്ഞു.

ആഘോഷങ്ങളോടനുബന്ധിച്ച്‌ കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. പരിപാടികള്‍ അവതരിപ്പിക്കാന്‍ സഹായിച്ച കുട്ടികളുടെ മാതാപിതാക്കളെ പ്രോഗ്രാം കണ്‍വീനര്‍ ബെന്നി കണ്ണമ്പുഴയും റിജോ ചെമ്പരത്തിയും പ്രത്യേകം അഭിനന്ദിച്ചു.

ഗ്രിഗോറിയന്‍ ക്വയര്‍ ഡബ്ലിനിന്റെ കരോള്‍ ഗാനങ്ങള്‍ കാണികള്‍ക്ക്‌ നവ്യാനുഭവമായി. ഡബ്ലിന്‍ വോയിസിന്റെ ഗാനമേളയും ക്രിസ്‌മസ്‌ ഡിന്നറും ആഘോഷങ്ങള്‍ക്ക്‌ കൊഴുപ്പേകി. പരിപാടി വന്‍വിജയമാക്കാന്‍ പ്രയത്‌നിച്ച കമ്മറ്റിക്കാരെയും പ്രോഗ്രാം കണ്‍വീനര്‍മാരെയും പ്രസിഡന്റ്‌ ജെമിനി തരകന്‍ പ്രശംസിച്ചു.
ഐറീഷ്‌ ഇന്ത്യന്‍ ഓര്‍ഗനൈസേഷന്‍ ക്രിസ്‌മസ്‌, ന്യൂഈയര്‍ ആഘോഷങ്ങള്‍ വര്‍ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക