Image

അറവുശാലകളാവുന്ന ആശുപത്രിക്കെതിരെ താക്കീതുമായി 'സ്‌നേഹസാന്ത്വനം'

ബഷീര്‍ അഹമ്മദ് Published on 28 May, 2015
അറവുശാലകളാവുന്ന ആശുപത്രിക്കെതിരെ താക്കീതുമായി 'സ്‌നേഹസാന്ത്വനം'
കോഴിക്കോട് : രോഗത്തോടൊപ്പം വലിയ സാമ്പത്തിക ബാധ്യതകൂടി രോഗിയിലും ബന്ധുക്കളിലും കെട്ടിവെക്കുന്ന ആശുപത്രി അധികൃതരുടെ ക്രൂരമായ ചികിത്സാരീതികളെ തുറന്നു കാട്ടുന്ന 'സ്‌നേഹസാന്ത്വനം' നാടകം പാലിയേറ്റ് കെയറിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നവയായിരുന്നു.
ആധുനിക യന്ത്രസാമഗ്രികളുടെ സഹായത്തോടെ ആയുസ്സ് വലിച്ച് നീട്ടി വെന്റിലേറ്റിലിട്ട് പണം സമ്പാദിക്കുക അധാര്‍മ്മികതയെ തുറന്നു കാട്ടുന്ന നാടകം അറവുശാലകളായി മാറുന്ന ആശുപത്രികള്‍ക്ക് ഒരു താക്കീത് കൂടിയാണ്.

തിരുവനന്തപുരം അക്ഷര കല അവതരിപ്പിച്ച നാടകം ഗോപിനാഥ് കോഴിക്കോട് രചനയും, മീനമ്പലം സന്തോഷ് സംവിധാനവും നിര്‍വഹിച്ചു.

ഡോ.എം.ആര്‍. രാജഗോപാല്‍ വിദഗ്‌ധോപദേശം നല്‍കി.

നാടകാവതരണം ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സമൂഹ മനസ്സില്‍ നിന്നും സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റേയും ഉറവ വറ്റിയിരിക്കുന്നു. വൃദ്ധരായ  മാതാപിതാക്കളെ പണത്തിനും സ്വത്തിനും വേണ്ടി പടിയിറക്കുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഫോട്ടോ/ റിപ്പോര്‍ട്ട് - ബഷീര്‍ അഹമ്മദ്
അറവുശാലകളാവുന്ന ആശുപത്രിക്കെതിരെ താക്കീതുമായി 'സ്‌നേഹസാന്ത്വനം'
അറവുശാലകളാവുന്ന ആശുപത്രിക്കെതിരെ താക്കീതുമായി 'സ്‌നേഹസാന്ത്വനം'
അറവുശാലകളാവുന്ന ആശുപത്രിക്കെതിരെ താക്കീതുമായി 'സ്‌നേഹസാന്ത്വനം'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക