Image

ഫോമയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബെന്നി വാച്ചച്ചിറ, ട്രഷറര്‍ സ്ഥാനാര്‍ത്ഥി ജോസി കുരിശുങ്കല്‍

വിനോദ് കൊണ്ടൂര്‍ ഡേവിഡ്‌ Published on 01 June, 2015
ഫോമയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബെന്നി വാച്ചച്ചിറ, ട്രഷറര്‍ സ്ഥാനാര്‍ത്ഥി ജോസി കുരിശുങ്കല്‍
ചിക്കാഗോ: ഫോമ ചിക്കാഗോ റീജിയന്‍ യോഗം വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടി ഫോമ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി ജോസി കുരിശുങ്കലിനെഐക്യകണ്‌ഠേനപ്രഖ്യാപിച്ചു.

ഫോമയുടെ പ്രവര്‍ത്തനങ്ങളില്‍ ചിക്കാഗോയിലെ എല്ലാ സംഘടനകളുടെയും സഹായസഹകരണങ്ങള്‍ യോഗം ലഭിക്കുന്നതില്‍ സന്തുഷ്ടി രേഖപ്പെടുത്തി.

ഫോമയുടെ ആരംഭകാലം മുതല്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ജോസി കുരിശുങ്കല്‍ഫോമജോയിന്റ് സെക്രട്ടറി ആയിരുന്നു.കപ്പലില്‍ വച്ച് നടത്തിയ ഫോമയുടെ നാഷണല്‍ കണ്‍വന്‍ഷന്റെ കോ-ചെയര്‍മാനുമായിരുന്നു.

ഫോമ ചിക്കാഗോ റീജിനല്‍ വൈസ് പ്രസിഡന്റ്ായി പ്രവര്‍ത്തിച്ചജോസിദേശീയ തലത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച പരിചയ സമ്പന്നനാണു.ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, രണ്ട് പ്രാവശ്യം സെക്രട്ടറി, രണ്ട് പ്രാവശ്യം ട്രഷറര്‍ കൂടാതെ മറ്റനേകം സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്.

കഴിഞ്ഞ 31 വര്‍ഷമായി ചിക്കാഗോ പബ്ലിക്ക് ലൈബ്രറിയിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ ഫിലോമിന നഴ്‌സായി ജോലി നോക്കുന്നു.

പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ബെന്നി വാച്ചാച്ചിറയുടെ പേര് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2016 ലെ മയാമി കണ്‍വന്‍ വിജയിപ്പിക്കുവാന്‍ തീരുമനിച്ച യോഗം 2018 ലെകണ്‍വന്‍ഷന്‍ ചിക്കാഗേയില്‍ നടത്തണമെന്നു പൊതുഅഭിപ്രായമുള്ളതു ചൂണ്ടിക്കാട്ടി.

ചിക്കാഗോ മലയാളി അസോസിയേഷന്‍, ഇല്ലിനോയി മലയാളി അസോസിയേഷന്‍, കേരള അസോസിയേഷന്‍, മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍, കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ എന്നീ സംഘടനകളുടെ ഭാരവാഹികള്‍ ആശംസകള്‍ നേരുകയും എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു.

ബിജി ഫിലിപ്പ് (നാഷ്ണല്‍ കമ്മറ്റി അംഗം), ജോര്‍ജ്മാത്യു( സാബു), റീജിനല്‍ കോഓര്‍ഡിനേറ്റര്‍, മുന്‍ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, റീജിനല്‍ ജോ ട്രഷറര്‍ ഡോമിനിക് തെക്കെത്തല, സിഎംഎ പ്രസിഡന്റ് ടോമി അമ്പനാട്ട്, സിഎംഎ സെക്രട്ടറി ബിജി സി മാണി, പീറ്റര്‍ കുളങ്ങര, രഞ്ചന്‍ ഏബ്രഹാം, റോയി നെടുങ്ങോട്ടില്‍, ജോജോ വെങ്ങാന്തറ, ഫിലിപ്പ് പുത്തന്‍പുരക്കല്‍, ഫ്രാന്‍സീസ് ഇല്ലിക്കല്‍, സിഎംഎ ട്രഷറര്‍ ജോസ് സൈമണ്‍, ആഷ് ലി ജോര്‍ജ്, ആന്റോ കവലക്കല്‍, ഫിലിപ്പ് പൗവ്വത്തില്‍, ജയിക്കബ് പുറയംപള്ളില്‍, അലക്‌സ് പായിക്കാട്ട്, ഫിലിപ്പ് നങ്ങച്ചിവീട്ടില്‍, ബിജു ഫിലിപ്പ്, ടിറ്റോ കണ്ടാരപ്പളളില്‍, പോള്‍സണ്‍ കുളങ്ങര, ഷിബു അഗസ്റ്റിന്‍, പ്രദീപ് തോമസ്, സുബാഷ് ജോര്‍ജ്, വിനു മമ്മൂട്ടില്‍, വര്‍ക്കി സാമുവല്‍ (രാജന്‍)എന്നിവര്‍ സംസാരിച്ചു.

ബെന്നി വാച്ചാച്ചിറയും, ജോസി കുരിശുങ്കലും തങ്ങള്‍ക്ക് നല്‍കുന്ന സഹകരണത്തിനും പിന്തുണയ്ക്കും പ്രത്യേകം നന്ദി അറിയിച്ചു.

യോഗനടപടികള്‍ നിയന്ത്രിച്ചത് റീജിനല്‍ ട്രഷറര്‍ ജോണ്‍സണ്‍ കണ്ണുക്കാടന്‍ ആയിരുന്നു.
റീജിനല്‍ ജോ.സെക്രട്ടറി അച്ചന്‍കുഞ്ഞ് മാത്യു നന്ദി പറഞ്ഞു.
ഫോമയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബെന്നി വാച്ചച്ചിറ, ട്രഷറര്‍ സ്ഥാനാര്‍ത്ഥി ജോസി കുരിശുങ്കല്‍
ബെന്നി വാച്ചാച്ചിറ, ജോസി കുരിശുങ്കല്‍
ഫോമയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബെന്നി വാച്ചച്ചിറ, ട്രഷറര്‍ സ്ഥാനാര്‍ത്ഥി ജോസി കുരിശുങ്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക