Image

ഡല്‍ഹി വിമാനത്താവളത്തില്‍ തീപിടുത്തം

Published on 05 January, 2012
ഡല്‍ഹി വിമാനത്താവളത്തില്‍ തീപിടുത്തം
ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി രാജ്യാന്തരവിമാനത്താവളത്തിലെ കാര്‍ഗോയിലുണ്ടായ വന്‍തീപിടുത്തത്തില്‍ കോടികളുടെ നാശനഷ്ടം. ആളപായമില്ല.

രാത്രി ഒരു മണിക്കാണ് അപകടമുണ്ടായത്. 33 ഫയര്‍ എന്‍ജിനുകളുടെ സഹായത്തോടെ നാലുമണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീയണക്കാന്‍ കഴിഞ്ഞത്.

കാര്‍ഗോയുടെ ആദ്യനില പൂര്‍ണമായും കത്തിനശിച്ചു. പത്ത് വിമാനക്കമ്പനികളുടെ എച്ച്. ആര്‍ വിഭാഗവും ഈ നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. രാവിലെ ആറരമണിക്കാണ് പൂര്‍ണമായും തീയണക്കാന്‍ കഴിഞ്ഞത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക