Image

താരങ്ങള്‍ തറകളായപ്പോള്‍ (രാജു മൈലപ്രാ)

Published on 05 June, 2015
താരങ്ങള്‍ തറകളായപ്പോള്‍ (രാജു മൈലപ്രാ)
ഈയടുത്ത കാലത്ത് മലയാള ചലച്ചിത്ര ലോകത്തെ പ്രശസ്ത താരങ്ങള്‍ അവതരിപ്പിച്ച ഒരു മെഗാ ഷോ യില്‍ പങ്കെടുക്കുവാനുള്ള അസുലഭ സൗഭാഗ്യം കൈവന്നു. സൂപ്പര്‍ ഡ്യൂപ്പര്‍ ഡയറക്ടറന്മാര്‍ തുടങ്ങി കോറിയോഗ്രാഫര്‍ വരെ ഉള്‍പ്പെട്ട പ്രഗത്ഭരായ അന്‍പതോളം പ്രതിഭകള്‍ അണിനിരന്ന വന്‍ താരനിര. മൂന്നുമണിക്കൂര്‍ തുടര്‍ച്ചയായി നോണ്‍സ്‌റ്റോപ്പ് എന്റെര്‍ടെയിന്‍മെന്റായിരുന്നു വാഗ്ദാനം.

സഭ്യമായ ഭാഷയില്‍ പറഞ്ഞാല്‍ മൂന്നുമണിക്കൂര്‍ നേരം തുടര്‍ച്ചയായി കാണികളുടെ കഴുത്തറത്തു കൊഞ്ഞനംകുത്തികാണിക്കുന്ന ഒരു പരിപാടി ആയിരുന്നു അത്.

കുടുംബസമ്മേതം നല്ലൊരു 'ഷോ' കാണാനെത്തിയവരെ അക്ഷരാര്‍ത്ഥത്തില്‍ അവര്‍ ജൗളി പൊക്കി കാണിക്കുകയായിരുന്നു. കൈലിമുണ്ട് മുട്ടിനു മുകളില്‍ വച്ച് പൊക്കിയുടുത്താല്‍, അമേരിക്കന്‍ മലയാളികള്‍ ചിരിച്ചു ചിരിച്ചു ശ്വാസംമുട്ടി മരിച്ചു പോകുമെന്നാണ് ഈ പൂങ്ങാന്‍മാരുടെ ധാരണയെന്നു തോന്നുന്നു. അണ്ടര്‍വെയര്‍ കൂടാതെ അവര്‍ മുണ്ടുയര്‍ത്തി  കാട്ടിയിരുന്നെങ്കില്‍, ഒരു പക്ഷെ അവരുടെ ശുഷ്‌ക്കിച്ച ശുഷ്‌ക്കാന്തി കണ്ട് മുന്‍നിരയില്‍ ഇരുന്നവരെങ്കിലുമൊന്നു ചിരിച്ചേനേ!

യാതൊരുവിധ മുന്‍ ഒരുക്കങ്ങളുമില്ലാതെ തട്ടിക്കൂട്ടിയ ഒരു തല്ലിപ്പൊളി പരിപാടിയായിരുന്നു ഇത് എന്നു സംശയലേശമെന്യേ പറയാം. താര കുടുംബങ്ങളുടെ ഒരു അമേരിക്കന്‍ അവധിക്കാല ഉല്ലാസയാത്ര, ഇവിടെയുള്ള ചില മണ്ടന്മാരുടെ ചിലവില്‍ നടത്തിക്കളയാം എന്നവര്‍ തീരുമാനിച്ചു എന്നു വേണം അനുമാനിക്കുവാന്‍.
 
താരങ്ങളെ പരിചയപ്പെടുത്തുന്ന പരിപാടിയായിരുന്നു പ്രധാന ഇനം. പ്രധാന താരങ്ങളെ മാത്രമല്ല അവരുടെ കൂട്ടത്തില്‍ വന്ന പരിചാരകരെയും, പട്ടിയേയും, പൂച്ചയേയും വരെ പരിചയപ്പെടുത്തി. ഓരോരുത്തരും വരുമ്പോള്‍ അവര്‍ക്ക് വലിയൊരു കൈയ്യടി കൊടുക്കുവാനുള്ള ആഹ്വാനം ഉയര്‍ന്നു കൊണ്ടേയിരുന്നു. കൈയടിക്കു പകരം സ്റ്റേജില്‍ കയറി അതു പറയുന്നവന്റെ ചെപ്പക്കുറ്റി അടിച്ചുതകര്‍ക്കുവാനുള്ള വികാരമാണ് കാണികള്‍ക്കുണ്ടായിരുന്നത്.

നരേന്ദ്രമോഡിയേപ്പോലെയും, ബരാക് ഒബാമയെപ്പോലെയും കൈ ഉയര്‍ത്തി വീശി അഭിവാദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് ഓരോരുത്തരും എഴുന്നെള്ളിയത്. മഹാനായ ദാസേട്ടന്‍ പോലും ശ്രോതാക്കളെ വണങ്ങിയ ശേഷമാണ് ഗാനമേള ആരംഭിക്കുന്നത്.

നടി ഭാവനയെ പരിയപ്പെടുത്തിയപ്പോള്‍ പഴകിത്തേഞ്ഞ പഴയ ചോദ്യം: ഭാവനയ്ക്ക് മമ്മൂട്ടിയോടോ അതോ മോഹന്‍ ലാലിനോടോ കൂടുതല്‍ ഇഷ്ടം? : ചോദ്യം കേട്ടാല്‍ മമ്മൂട്ടിയേയും മോഹന്‍ ലാലിനേയുമല്ലാതെ മറ്റാരേയും സ്‌നേഹിക്കുവാന്‍ ഭാവനക്കു അനുവാദമില്ലെന്നു തോന്നും.

നടന്‍ ശ്രീനിവാസന്‍ വന്ന് രാഷ്ട്രീയക്കാരേയും, സര്‍ക്കാരിനേയും കുറ്റം പറഞ്ഞ് ചീപ്പ് കൈയടി വാങ്ങിച്ചു. അദ്ദേഹം ഇപ്പോള്‍ ജൈവകൃഷി നടത്തി കേരളത്തെ ഉദ്ധരിക്കുന്ന പരിപാടിയുമായി നടക്കുകയാണത്രെ! അമേരിക്കന്‍ മലയാളികളോടു നാട്ടിലെ കൃഷിക്കാര്യം എഴുന്നെള്ളിച്ചെതെന്തിനാണാവോ? കഴിഞ്ഞ തവണ വന്ന് തിരിച്ചു നാട്ടിലെത്തിയ ശേഷം, കിട്ടാവുന്ന വേദികളിലെല്ലാം അമേരിക്കന്‍ മലയാളികളെ പരിഹസിച്ച് പാടിനടന്ന ആളാണ് മഹാനായ ശ്രീനിവാസന്‍.

വിജയരാഘവനെ പരിചയപ്പെടുത്തിയതാണ് കൂടുതല്‍ രസകരം. അദ്ദേഹം നാടകാചാര്യനായിരുന്ന എന്‍.എന്‍.പിള്ളയുടെ നാലാമത്തെ മകനാണത്രെ! ഭാര്യയുടെ മരണശേഷം, വേദികളോടു വിട പറഞ്ഞ അദ്ദേഹത്തെ സിദ്ധിക്കും ലാലും കൂടിയാണേ്രത വീണ്ടും അരങ്ങിലെത്തിച്ചത്. അവര്‍ ആദ്യത്തെ രണ്ടുമക്കള്‍-മൂന്നാമതൊരു
ന്റെ റോളു കൂടി പറഞ്ഞു. അങ്ങിനെ ആദ്യത്തെ മൂന്നു മക്കള്‍- നാലാമത് വിജയരാഘവന്‍- ഈ സംഭവം വിവരിച്ചപ്പോള്‍ കുട്ടന്‍ ഗല്‍ഗദകണ്ഠനായി. വിജയരാഘവന്‍ കലാഭവന്‍ മണിക്കു പഠിക്കുകയാണോ എന്നു തോന്നിപ്പോയി. അഞ്ഞൂറാന്‍ സദസ്സിലുണ്ടായിരുന്നെങ്കില്‍ കാര്‍ക്കിച്ചു തുപ്പിയേനേ!

ലാല്‍ നടനും, നിര്‍മ്മാതാവും, ഡയറക്ടറും മാത്രവുമല്ല-ഗാനരചിയിതാവുമാണു പോല്‍! അദ്ദേഹത്തിന്റെ മകന്‍ സംവിധാനം ചെയ്ത 'ഹണീബി' എന്ന ചിത്രത്തിലെ ഒരു ഗാനത്തിനു വേണ്ടി തൂലിക ചലിപ്പിച്ചത് ഇദ്ദേഹമാണ്.

ഏതോ സങ്കരഭാഷയില്‍ എഴുതിയ ഒരു ഗാനം- പാട്ടയിലിട്ടടിക്കുന്നതുപോലുള്ള കാതടിപ്പിക്കുന്ന സംഗീതം. ഈ പാട്ടിന്റെ താളത്തിനനുസരിച്ച് താടിയും മുടിയും വളര്‍ത്തിയ കുറേ ന്യൂജനറേഷന്‍ അക്ഷരത്തെറ്റുകള്‍ വേദിക്കു നെടുകയും കുറുകയും ചാടുന്നതു കണ്ടു. പാട്ടിന്റെ ക്ലൈമാക്‌സില്‍ ഒരു ഊശാന്‍ താടിക്കാരന്‍ ട്രപ്പീസുകളിക്കാരനേപ്പോലെ വേദിയില്‍നിന്നും താഴോട്ട് ഒറ്റ മലക്കം മറിച്ചില്‍. അവന്റെ കാറ്റു പോയെന്നാ ഞാന്‍ കരുതിയത്.

വയലാര്‍ മരിച്ചത് അദ്ദേഹത്തിന്റെ ഭാഗ്യം. എങ്കിലും ഓ.എന്‍.വി. സാറിന് ഈ ലാല്‍ജി ഒരു ഭീഷണിയാണേ!

ഓട്ടോയിടിച്ച് റോഡില്‍ വീണവന്റെ നെഞ്ചത്തു കൂടി സൂപ്പര്‍ ഫാസ്റ്റു കയറിതുപോല ഒരനുഭവും ഉണ്ടായി. അരമണിക്കൂര്‍ നീണ്ട ഒരു ഹാസ്യക്വിറ്റ്. കാര്യമായി ഒരു ചിരിപോയിട്ട് ഒരു പരിഹാസച്ചിരി പോലും ഉയര്‍ത്തുവാന്‍ ഇതിനു കഴിഞ്ഞില്ല. അമേരിക്കന്‍ മലയാളി ആദ്യമായി മനസ്സിരുത്തി കൂവിയ ഒരു പരിപാടി ആയിരുന്നത്. അവതരിപ്പിച്ചവര്‍ക്ക് ഒരു ഉളുപ്പും തോന്നിയില്ല. കണ്ടിരുന്ന കാണികളാണു നാണം കെട്ടു തല കുനിച്ചത്.

അഫ്‌സല്‍, മജ്ഞരി തുടങ്ങിയവരുടെ ഗാനാലാപനവും ഉണ്ടായിരുന്നു. 'കഷ്ടം' എന്നൊരറ്റ വാക്കില്‍ ഒതുക്കാം- ദോഷം പറയറുതല്ലോ! ഉണ്ടപക്രു തരക്കേടില്ലാത്ത ഒരു പ്രകടനം കാഴ്ചവെച്ചു. 'അത്ഭുതദ്വീപി'ലെ 'ചക്കരമാവിന്റെ കൊമ്പത്തിരിക്കണ' എന്ന ഗാനം മനോഹരമായി അദ്ദേഹം താളച്ചുവടുകളോടെ ആലപിച്ചു. കൂട്ടത്തില്‍ കൂടുവാനായി അദ്ദേഹം കുട്ടികളേയും ക്ഷണിച്ചു. രണ്ടോ മൂന്നോ വയസു പ്രായമുള്ള ഒരു പെണ്‍കുട്ടി പക്രുവിന്റെ പാട്ടിന്റെ താളത്തിനനുസരിച്ച് ചുവടുവെച്ചു. സത്യം പറഞ്ഞാല്‍ ആ സുന്ദരിക്കുട്ടിയായിരുന്നു ഈ താരനിശയിലെ ഏകതാരം!

അവസാനം എല്ലാവരും 'എന്‍കോറിനു' വേണ്ടി വേദിയില്‍ അണിനിരന്നപ്പോള്‍, കൊച്ചികടപ്പുറത്ത് ഉണാക്കാനിട്ടിരിക്കുന്ന ചാളമീനേയാണു ഓര്‍മ്മ വന്നത്. അത്രമാത്രം അവര്‍ നാറ്റിച്ചു കളഞ്ഞു.!
താരങ്ങള്‍ തറകളായപ്പോള്‍ (രാജു മൈലപ്രാ)
Join WhatsApp News
Lissy 2015-06-06 20:01:38
Mr.Raju Mylapra.
Thank u. Well written.I am not sure whom to blame.The sponsors or american malayalees who are so easy to be fooled. This is the time malayalees should act.this has been going on and on. The actors,ministers,preachers and so on...are taking undue advantage of American malayalees who work hard to meet the ends.Let me ask you what's the pleasure in posing with these people or inviting them to home? If you have extra money,give it to the poor& needy instead of feeding these people who doesn't even help the artists who are in need of financial help in Kerala .
What about these sponsors ? Rewind your own family life! How many of them had shaking married life because they are running after these people.Pls sponsors ,Stop this play ! You are simply after money or to MUKKAL plans.
Justice 2015-06-05 06:53:19
Yes this program was very bad.Stupids
JOHNY KUTTY 2015-06-05 07:27:34
ശ്രീ രാജു താങ്കളെ എങ്ങനെ അഭിനന്ദിക്കനമെന്നു അറിയില്ല. സത്യസന്ദമായ ഒരു അവലോകനം. ഒന്നും കളയാനില്ല. ഈ പേക്കൂത്ത് കാണാൻ പോയ ഒരു ഹതഭാഗ്യനാണ് ഞാനും. താങ്കളെപോലെ മുഴുവനും കാണാനുള്ള മനസ്സാന്നിധ്യം ഇല്ലാത്തതു കൊണ്ട് ഇടയ്ക്കു വച്ച് നിറുത്തി പോന്നു. പ്രവാസി മലയാളി ഒന്നല്ല ഒന്പത് പറ്റിയാലും പഠിക്കില്ല. വീണ്ടും വീണ്ടും പറ്റിക്കപ്പെടാൻ മലയാളിയുടെ ജന്മം ബാക്കി. രാജു തുടര്ന്നും എഴുതി അങ്ങ് 'പൊളപീരു' എല്ലാ വിധ ആശംസകളും
വിദ്യാധരൻ 2015-06-05 13:03:08
ലേഖനത്തോടു താങ്കൾ  നീതിപുലർത്തിയിരിക്കുന്നു. അതിന് അഭിനന്ദനം.  താരങ്ങൾ തറകൾ ആകാൻ കാരണം തറകൾ ഈ രാജ്യത്ത് കൂടുതൽ ഉള്ളത്കൊണ്ടാണ്.  താരങ്ങളെ മാത്രമല്ല,   കേരളത്തിലെ സാഹിത്യകാരന്മാരെ പൊക്കികൊണ്ട് നടന്നു 'തന്റെ വ്യക്തിത്ത്വത്തിനു' മാറ്റു കൂട്ടാൻ ശ്രമിക്കുന്ന പല തറകളും  അമേരിക്കയിലുണ്ട്.  ഇതെല്ലാം ദുർബല വ്യക്തിത്വത്തിന്റെ സവിശേഷതകൾ ആണെന്ന് തിരിച്ചറിയാനുള്ള കഴിവ് നഷ്ടപെട്ടവരാണെന്ന സത്യം ഇവർ ഒരിക്കലും മനസിലാക്കുന്നില്ല. ഇത്തരം ചങ്ങാത്തങ്ങളിൽക്കൂടി ആർജ്ജിക്കുന്ന ശക്തി ഷ്വാഷതമല്ല   എന്നതും  ഇവർ മനസിലാക്കുന്നില്ല.  പിന്നെ ഇവരെ ദൂരെ നിന്ന് നിരീക്ഷിക്കുന്നവർ/ വായനക്കാർ എല്ലാം വെറും തറകളാണെന്ന തെറ്റായ ധാരണയും ഇവിടെയുള്ള പല തറകളും  വച്ച് പുലർത്തുന്നുണ്ട് . സിനിമാതാരങ്ങളും സാഹിത്യകാരന്മാരും ഇന്നും ഇന്നലെയായിട്ടു ഈ രാജ്യത്ത് വരാൻ തുടങ്ങിയതല്ല.  ഇവിടെയുള്ളവരുടെ കല-സാഹിത്യബോധത്തിന്റെ ആഴങ്ങൾ ഇവർ നേരത്തെ തന്നെ അളന്നിട്ടുണ്ട്.  ഇവിടെയുള്ളവർക്ക് തങ്ങളുടെ മക്കളെ നടികളുടെ കൂടെ ഒന്ന് നൃത്തം ചെയ്യിക്കണം, അച്ഛനും അമ്മയ്ക്കും നടിനടന്മാരെ വീട്ടിൽ വരുത്തി തീറ്റിക്കണം , കൂടാതെ ചേച്ചിമാരേം ഏട്ടന്മാരേം കൂട്ടി ഷോപ്പിങ്ങിനു പോകണം എന്നൊക്കെയല്ലാതെ അതിൽ ഉപരി അവർക്ക് മറ്റൊന്നും വേണ്ട.  ഇത് മനസ്സിലാക്കി നാട്ടിൽ നിന്ന് വരുന്ന നടന്മാരും നടികളും അതിനു അനുസരിച്ചുള്ള തയാറെടുപ്പോടുകൂടിയാണ് വരുന്നത്. അവൻ മുണ്ട് പൊക്കി കാണിക്കുമ്പോൾ അടിയിലോന്നും കണ്ടെന്നിരിക്കില്ല . മിക്കതും മൂക്കുമുട്ടെ കുടിചിട്ടാണ് സ്റേജിൽ കയറുന്നത്- ഇരുന്നു കാണുന്ന മുക്കാലും വെള്ളം അടിചിട്ടിരുന്നാ കാണുന്നത്. എന്തായാലും രണ്ടുകൂട്ടരും ചിരിക്കും.  പണ്ടൊരുത്തി ഇവിടെവന്നു കേരളത്തിൽ മടങ്ങി ചെന്നപ്പോൾ അമേരിക്കയിൽ നിന്ന് മടങ്ങിപോയ ഒരു ആണ്‍കുട്ടിയുമായി ഏറ്റു മുട്ടി.  അങ്ങനെയുള്ള ആണ്കുട്ടികളെ  കാണാൻ പ്രയാസം.  അതുകൊണ്ടായിരിക്കാം ഒരു സാഹിത്യകാരി ഭർത്താക്കന്മാരെ അടച്ചു കൊഞ്ഞാണ്ടാന്മാരെന്നു വിളിച്ചത്. സാഹിത്യകാരന്മാരുടെ കാര്യം പറഞ്ഞാൽ, ഒരു സാഹിത്യകാരൻ നാട്ടിലെ പ്രശസ്തനായ ഒരു സാഹിത്യകാരന്റെ തോളിൽ കൈഇട്ടു നില്ക്കുന്ന ചിത്രം വച്ചായിരുന്നു എഴുത്ത്.   പണ്ട് മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് രാമൻക്കുട്ടിയുടെ തോളിൽ കയ്യിട്ടു ഞാനും നടക്കുമായിരുന്നു.  പിന്ന പ്രായം ആയപ്പോൾ അത് ശരിയല്ല എന്ന് മനസിലായി അത് നിറുത്തി. അമേരിക്കയിൽ ഇത് സ്വവർഗ്ഗാനുരാഗികൾ ചെയ്യുന്ന ഒരു പരിപാടിയാണ് ഇതെന്ന് മനസിലായപ്പോൾ, ഈ തോളത്തു കയ്യിട്ടു ചിത്രം ഈ മലയാളിയിൽ കാണുമ്പോൾ ആകപ്പാടെ ഒരു വൈക്ലബ്യം ആയിരുന്നു. ഇത്തരം കോമാളി ത്തരങ്ങൾ കാട്ടികൂട്ടുന്ന അമേരിക്കൻ സമൂഹത്തെക്കുറിച്ച് നാട്ടിൽ നിന്ന് വരുന്നവർക്ക് നല്ല അറിവുണ്ട്.  റോമിൽ ചെല്ലുമ്പോൾ റോമാക്കാരെപ്പോലെ പെരുമാറണം എന്നുള്ള ആ അറിവ് അവർ പ്രാവർത്തികം ആക്കുന്നു എന്നേയുള്ളു. .തറകളുടെ നാട്ടിൽ ചെല്ലുമ്പോൾ താരം വെറും തറ.

വിദ്യാധരൻ  
Arun thomas 2015-06-05 15:25:46
Mr. Raju was exactly right. We should avoid this type fo stage shows in the future. We pravasi malayalis shold give a complaint to American Embossy in india to stop this type of visas or shows in the USA or any other countries....This is really stupid .....Wasting our time and money..Our artists in usa should get motivate and encourage and not this "tourists" from India .. Malayalee associations in USA please pay attention to this matter............SHAME.................
Senu Eapen Thomas 2015-06-05 16:39:41
കൈയിൽ ഇരുന്ന ഡോളറും കൊടുത്ത്, കടിക്കുന്ന പട്ടിയെ വിലയ്ക്ക് വാങ്ങിയെന്ന് പറഞ്ഞ പോലത്തെ അവസ്ഥ. മലയാളികളുടെ "നൊസ്റ്റാൾജിയ" എന്ന വികാരത്തെ ചൂഷണം ചെയ്തു തിന്നുന്ന കുറെ മലയാളികൾ. മലയാളത്തിന്റെ താര രാജാവ് തന്നെ മലയാളികളായ നമ്മളോട്, ചരിഞ്ഞു നിന്ന് വൈകിട്ട് എന്താ പരിപാടിയെന്ന് ചോദിക്കുമ്പോൾ, അവിടുത്തെ സ്വന്തം പ്രജകളുടെ കാര്യം പറയണോ? ഗിന്നസ് പക്രു വെള്ളം അടിക്കാതെ പരിപാടിക്ക് വന്നുവെന്നത് പാവത്തിന് ത്രാണിയില്ലാത്റ്റതു കൊണ്ട് മാത്രം. അമേരിക്കൻ ഐക്യനാടുകളിൽ കറങ്ങി, അവരുടെ ചിലവിൽ പുട്ടും അടിച്ചു, വെള്ളവും മോന്തി... ഒടുക്കം നാട്ടിൽ ചെന്ന് കുറ്റം പറയലും കളിയാക്കലും മിച്ചം. ഇനി നാളെയും ഇത് പോലെ കുറെ നടന്മാരും, അവരുടെ സിൽബന്ധികളും വരുന്നൂന്ന് പറഞാൽ മതി.. ടിക്കറ്റ് എടുക്കാൻ തള്ളുന്ന മലയാളിയെ ഇനിയും കാണാം.. ഇതൊക്കെ കാണാനും കേൾക്കാനും മലയാളിയുടെ ജന്മം ഇനിയും ബാക്കി. സെനു ഈപ്പൻ തോമസ്, പൂവത്തൂർ
stageprogramvirodhi 2015-06-05 18:48:52
ലേഖകന് അഭിനന്ദനങ്ങൾ... അമേരിക്ക യിലെ മലയാളി അസോസിയേഷനുകളും പള്ളി ഫണ്ട്‌ പിരിവുകാരുടെയും സ്ഥിരം ഹോബി ആണ് ഇടയ്ക്കിടെ സിനിമാ താരങ്ങളെയും അവര്ക്ക് കഞ്ഞി വെക്കുന്നവരെയും ഇവിടെ കൊണ്ടുവന്നു നമ്മളെ പോലെ യുള്ളവരെ പിരിവു ചോദിച്ചു പേടിപ്പിക്കൽ. പുതുമ ഇല്ലാത്ത തീം കൊണ്ടു വന്നു മടുപ്പിക്കുന്ന കാഴചകൾ കാണിക്കുന്ന ഈ പരിപാടി അവസാനിപ്പിക്കണം. American മലയാളി കളിൽ കഴിവുള്ള കലാകാരന്മാരുടെ ഷോ നടത്തിയാൽ നമ്മളെ നാം തന്നെ പ്രോല്സാഹിപ്പിക്കുന്നല്ലോ എന്ന സമാധാന മെങ്കിലും ഉണ്ട്. സമാന ചിന്തകർ തുറന്നെഴുതുക
Sam George 2015-06-05 21:13:10

After a  long time I read an article written by a journalist with BALLS!

Thomas Varghese 2015-06-06 06:01:08
മൈലപ്ര വീണ്ടും കലക്കി. പള്ളികൃഷി ഉള്ള കാലം വരെ ഇവർ വീണ്ടും വരും.
Joby 2015-06-06 06:18:06
I don't know, why every one is worried about all this kind of cheating. We can complaint to our law enforcement. One who is bringing this kind of cheap artists and they are responsible for our loss. We need to sue them. Last couple of years the same thing going on. We need to stop this foolish programs.
Johny Kutty 2015-06-06 06:52:34
ആംഗലേയ ഭാഷ പര്ജ്ഞാനം കുറവായത് കൊണ്ട് ചോദിക്കുകയ എന്താ ഈ 'journalist വിത്ത്‌ balls '
Thomachen 2015-06-07 06:38:10
പള്ളിക്കാർ ഉള്ളടിതോളം കാലം ഇനിയും ഇത് പൊലൈ ഉള്ള കൂതറ പരിപാടികൾ കാണണം. പള്ളിക്കാർ ഈ പണി നിര്ത്തണം.
James Thomas 2015-06-07 11:17:04
പരിപാടികൾ മിക്കതും ഹൌസ് ഫുൾ ആയിരുന്നു. ഇനിയും ജനം ഇത്തരം പരിപാടിക്ക് പോകും. പിന്നെ ഇങ്ങനെയൊക്കെ എഴുതിയത് വായിച്ച് രസിക്കാനും
ആളുകൾ കാണും. അമേരിക്കൻ മലയാളികൾ മുഴുവൻ  എഴുത്തുകാരായത്കൊണ്ട് പ്രതികരണങ്ങൾക്ക് കുറവുന്റാകില്ല. ദി ഡോഗ്സ്
ബാർക്ക്‌, ബട്ട് ദി കാരവാൻ ഗോസ് ഓണ്‍... അടുത്ത പരിപാടിക്കും ഹാളിൽ നിറയെ പ്രേക്ഷകരെ പ്രതീക്ഷിക്കാം.  അത് കൊണ്ട് പള്ളിക്കാരും പട്ടക്കാരും ഇത് വായിച്ച് ഖിന്നരാകേണ്ട...
Paul 2015-06-07 13:09:19
മറ്റു പലരും പുറത്തു പറയാൻ വിമുകത കാട്ടിയിരുന്ന കാര്യം രാജു ചേട്ടൻ വളരെ പരസ്യമായി എഴുതി. നന്ദി ചേട്ടാ നന്ദി. ഇങ്ങു കാരോളിനസിലും(North Carolina) ഉണ്ടായിരുന്നു ഈ പരുപാടി, സത്യം പറഞ്ഞാൽ ഇതു പോലുള്ള ഒരു കുതറ സ്റ്റേജ് പ്രോഗ്രാം ജന്മത്തു മലയാളികൾ കണ്ടിട്ടുണ്ടാവില്ല. പിന്നെ പരുപാടിയുടെ സങ്കടകർ പള്ളിക്കാരും പാതിരിമാരും ആയതിനാൽ പലരും മിണ്ടാതിരിക്കുകയായിരുന്നു. അമേരിക്കൻ മലയളികളുടെ കയ്യിൽ നിന്നും പിരിച്ചു പിരിച്ചു പള്ളിയും പരിഷ് ഹാളുകളും പണിഞ്ഞു മതിയായപ്പോൾ $$$ പ്രന്തന്മാരായ പാതിരിമാർ പലയിടങ്ങളിലും ഇറക്കിയ ഈ വർഷത്തെ ഏറ്റവും പുതിയ ഉടയിപ്പയിരുന്നു ഈ സ്റ്റേജ് പ്രോഗ്രാം. കാരോളിനസിൽ (North Carolina) ഒരു പുതിയ പള്ളി കൂടി കെട്ടി പോക്കാനാണ് പോലും ഈ പരുപാടി നടത്തിയത്. പരുപടിക്ക് മുൻപ് പരുശുധത്മവിനെ എഴുനോള്ളിപികൾ ആയിരുന്നു ഏറ്റവും വലിയ highlight. ദയവു ചെയ്ത് പരിശുധത്മവിനെ ഇതു മാതിരി ഉള്ള പരുപടികളിൽ എഴുനെള്ളികരുതെന്നു തല മുതിർന്ന ചേട്ടന്മാർ ഉപദേശിച്ചിട്ടുണ്ട്. ഇവിടെ പലരും പറഞ്ഞതു പോലെ നമുക്ക് പിന്നെ ചേക്കേറിയ പാതിരിമാരും അവരുടെ മൂട് തങ്ങി നിൽകുന്ന പള്ളിക്കാരും ഉള്ളിടത്തോളം ഇതു പോലുള്ള പല കോപ്രായങ്ങൾക്കും നമ്മൾ ഇനിയും സാക്ഷികളയേക്കാം. ഇതിനൊക്കെ ഒരു അതിരിടണ്ടേ??? paul.barb3r@gmail.com
Varun 2015-06-07 13:15:08
താങ്കള് ഒരു സ്റ്റാൻഡേർഡ് ഇല്ലാത്ത വ്യക്തിതത്തിനു ഉടമയാണെന്നു ഈ ഒരു റിപ്പോർട്ട്‌ കൊണ്ട് എനിക്ക് മനസിലായി. വിവരമുണ്ടയിരുനെങ്കിൽ  ഈ ടൈപ്പ് ഭാഷ ഒരു റിപ്പോർട്ട്‌ എഴുതാൻ ഉപയോഗികില്ലയിരുന്നു. വ്യക്തിവൈരാഗ്യം തീര്കേണ്ടത് ഇങ്ങനെയല്ല. 
George 2015-06-07 15:26:46
 രണ്‍ജി പനിക്കേർ ദൈളോഗിൽ പറഞ്ഞാൽ നേര വരുൻ, രാജു പള്ളിക്കുടത്തിൽ പോയിട്ടില്ല ....... ...... ....... അതുകൊണ്ട് സിനെമക്കാരോടും പളുപളുത്ത കുപ്പയക്കാരോടും അല്പം ബഹുമാനം കുറവാണ്. ഹി ഈസ്‌ ഔട്ട്‌ സപോകെൻ. അപ്പൊ ഇത്രയും ഒക്കെ പ്രതീക്ഷിച്ചാൽ മതി. 
Mathew Malikayil 2015-06-07 15:35:35
Hats off to you Raju Sir. You have opened many peoples eyes. I had personally looked for reviews about the show in many Stage show Facebook pages but none were available. We all know by now that a majority of these Siddique-Lal shows were staged as fund raiser for existing or new Churches under the guidance of priests and now I feel that they were smart enough to hide the real reviews. May be they preached that talking against the show is also blasphemous :-) Whatever happened has happened, what can we do now other than trashing about the show in this digital world? What can we do to stop this from happening again?
Jishu Samuel 2015-06-08 05:53:10
It's very true....Well said....but u could avoid certain words....
andrew 2015-06-08 07:37:45

എന്തിനു ചവര്‍ ചുമക്കുന്നു ?


Mr.Mylapra is a renowned pioneer among Malayalam writers in US. He has a special talent for sarcasm. Readers like him. But that is not the only reasons for this article to be reviewed and rethought.

Yes! It is shameful for churches and associations to bring trash from Kerala and dump it on US Malayalees. What for is the prime concern. Associations and churches split like Kerala Congress. Europeans and Americans & Europeans are leaving churches and selling the buildings. Most of them get converted to apartments or hotels. But Malayalees buy them to make another church. It was always a bad investment. Within 20-25 years these Malayalee churches will suffer the safe fate.

Now; Some of you were lamenting about the rip-off and was giving many suggestions.

In addition to that, the best way to stop these evil is non-cooperation. You should develop, if you don't have it, the […..] or guts to say no to the fundraisers. When they start loosing, they will stop it. So the power is within you. Simply say no and go for a walk in the nature or read a book or do whatever. Give that money you spend for trash show to feed the hungry. Then the hungry will be happy and you get a lot of inner satisfaction.

Some of you are afraid to say NO to church. Some of you are afraid of the other 'better half' [?] or you need the church for baptism, marriage and funeral. The more you cling to the church, the more the church will control you. Think for yourselves. You don't need to be baptized to live as a good human. Marriage can be done any place like County office. Ah! Now the funeral. Why 'you' worry about it. You don't need a priest. The funeral home will take care of it all. What ever the priest do over the dead body is simply superficial. It won't bring you any thing, good or bad.

So be free from religion. Then you will be peaceful all the time.

andrew

SchCast 2015-06-08 10:20:05
Raju Mylapra is a well known writer among overseas malayalee community. He has brought to light some of the abuses of fundraiser campaigns. But Mr. Andrew has taken it up as license to abuse religion and church. Let me ask the question again "When was the last time an atheist or an atheist organization took leadership in building a hospital for the community?" Before lashing out anything and everything about religion,(especially churches), take a good look at where you are standing, my friend.
പാസ്റ്റർ മത്തായി 2015-06-08 11:47:07
ഇല്ല ചേട്ടാ ഞങ്ങൾക്ക് സ്വതന്ത്രമാകാൻ കഴിയില്ല  ഞങ്ങളുടെ അപ്പൻ ആപ്പൂപ്പന്മാർതൊട്ട് 
ഞങ്ങളുടെ കാലുകളിൽ കിടക്കുന്നതാണ്,  മതം ഞങ്ങൾക്ക് തന്ന ഈ മനോഹരമായ ചങ്ങല 
അത് ഉയർത്തുന്ന മണിനാദം നിങ്ങൾക്ക് അരോചകമെങ്കിലും 
അത് ഞങ്ങളുടെ കാതുകൾക്ക് സംഗീതമാണ്.ഞങ്ങൾ സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ 
ആനന്ദം നൃത്തം ചെയ്യുമ്പോൾ,ഞങ്ങളുടെ കാലുകളിൽ നിന്ന് ഉയരുന്ന ആ ശബ്ദം സിംഹാസനത്തിൽ 
ഉപവിഷ്ടനായിരിക്കുന്ന ദൈവത്തിനു നൂപുരനാദമായി അനുഭവപ്പെടും 
അന്ദ്രയോസ് ചേട്ടൻ ഞങ്ങളുടെ കൂടെ കൂട് ഇങ്ങനെ ഒറ്റതിരിഞ്ഞു നടക്കാതെ 
അല്ലെങ്കിൽ കെടാത്ത അഗ്നിയും ചാകാത്ത പുഴുക്കളും ഉള്ള തീപൊയ്കയിൽ അന്ത്യം 

Anthappan 2015-06-08 12:20:42

The churches are building schools, college, Medical College, Engineering colleges, orphanages and getting loans and grants to run their multimillion dollar business corporations.  Politics and churches are the two sides of the same coins.   In order the leaders of the religion to maintain their mansions, wine and dine, they need to suck the blood of the poor and oppressed.    The truth and the freedom Mr. Andrew suggests cannot be grasped by a SchCast .  The SchCast is also a creation of religion.  The class system is in all religion and created with a purpose to bring division among the people.  Mr. Andrew is a prophet who is warning about the impending danger looming over the people those who are  blindly following the religion.  This is the right time to sever the ties with your religion and have the eternal joy of the freedom.  

JOHNY KUTTY 2015-06-08 14:24:08
ശരിയാണ് ഒത്തിരി ആശുപത്രിയും കോളേജ്കളും കെട്ടിപ്പോക്കിയിട്ടുണ്ട്. എവിടെയെങ്കിലും ആര്കെങ്ങിലും (പോട്ടെ ഒരു ക്രിസ്തിയാനിക്ക് എങ്കിലും) ഒരു രൂപ ഇളവു ചെയ്തു കൊടുക്കാൻ ഈ പുരോഹിതർ എന്ത് കൊണ്ട് തയ്യാറാവുന്നില്ല. ഒരാള് ആശുപത്രിയിൽ മരിച്ചാൽ ബില്ല അടക്കാതെ ശവശരീരം വിട്ടുകൊടുക്കാൻ പോലും തയ്യാറാവാത്ത സംഭവങ്ങളും നടക്കുന്നു. അതിനെതിരെ പ്രതികരിക്കാൻ ബുദ്ധിമുട്ടാണല്ലോ. അന്ദ്രുസിനെ പോലുള്ളവരെ വിമർശിക്കാൻ വളരെ എളുപ്പവും.
andrew 2015-06-08 16:07:21

മതം എന്ന ചെളിയില്‍ ഉരുളുന്നവര്‍ !!!!!!!!!!!!!

it is hard to break the chains of religion. But millions has done it and they live in eternal bliss.

Religion is a mega corporation. R C church might be the biggest real estate holder in this globe. It is the fundamental obligation and duty of any government to provide education, health care, food supply, transportation, protection of its citizens and burial place to the people . In may democratic countries, government is lenient and let private enterprises. Churches in Kerala along with other rich individuals or private corporations exploited the opportunity. So just because they have hospitals and schools- don't make them better than some thing. They started the schools and hospitals in the name of charity and is still collecting massive money and other goods and medicines from rich countries. Mission hospitals are selling the medicines for a huge profit but they get it free. They get medical devices free, but you know how much you have to pay. They are not doing it for charity, but for huge profit. It is very hard for government schools and hospitals to compete with private sector in the cut- throat business.

So if the government can take over health and education and close down the private thieves, the poor and the less fortunate can obtain good education and health care.

In many European countries, government is in full control of the fundamental needs of its citizens. And those countries are far more advanced than Kerala or India.

Majority of people in India is still devoid of the fundamental necessities like -food, shelter & clothing.

It is simply foolishness to boast about India's IT monopoly and 'Mars trip' when the majority has no good water to drink and no toilets, no food, no shelter, no cloths.

Those who close their eyes and stay happy in the comfort zones of religion, richness are preparing the path for a rude awakening. Unfortunately it will be a violent one.

So dear friends ! Attacking me won't help to solve the massive problem in front of you.

Open your eyes, ears and heart. Come out from your bubbles and mansions. Help the poor, feed the hungry, provide them shelter and education. Then only the downtrodden can be uplifted.

andrew


Sudhir Panikkaveetil 2015-06-08 19:10:02
കാശുണ്ടാക്കൻ ആരെങ്കിലും സാക്ഷ്യം പറയുന്നതല്ലാതെ ഇ മലയാളിയിൽ എഴുതുന്ന
ആര്ക്കെങ്കിലും ദൈവം എന്തെങ്കിലും നന്മ
ചെയ്യാതായി വെളിപ്പെടുത്താമോ?  മാതപിതാക്കളുടെ കയ്യിൽ കാശുണ്ടായിരുന്നത് കൊണ്ട് ജീവിതം സുഖമായി എന്നുള്ളത്
ദൈവം ചെയ്ത നന്മയായി കൂട്ടാൻ കഴിയില്ല.
നിങ്ങൾക്ക് പ്രയാസമുണ്ടായ്പ്പോൾ, ബുദ്ധിമുണ്ടായപ്പോൾ ദൈവം സഹായിച്ചോ? 
ഡൽഹിയിലെ പെണ്‍കുട്ടി വാവിട്ട് കരഞ്ഞ് വിളിച്ചില്ലേ?  മരിച്ച് ചെല്ലുമ്പോൾ തിളച്ച എണ്ണയും പുഴക്കളും വച്ച് കാത്തിരിക്കുനതിനെക്കാൾ
എത്രയോ നല്ലതാണ് ഭൂമിയില ഇറങ്ങി വന്ന് മനുഷ്യനെ സഹായിക്കുന്നത്. അത് ഉണ്ടാകാൻ പോകുന്നില്ല.  പിന്നെ എന്തിനു മനുഷ്യര് ദൈവം എന്നും വിളിച്ച് ഈ ഭൂമിയില മറ്റുള്ളാവരുഡെ
സമാധാനം കെടുത്തുനന്ത്. ശ്രീ ആൻഡ്രുസ്
സത്യം വിളിച്ച് പറയുന്നത് കേൾക്കുക.

Christian 2015-06-08 19:16:35
Beware of Hindus preaching atheism. Even if they are atheists, they are still Hindu. But if you are an atheist, you are no Christian or Muslim or Jew.
വായനക്കാരൻ 2015-06-08 19:34:23
Breaking the chains of religion is just one small step towards discovering true spirituality.For most people, it takes a lot of additional hard work of introspection and meditation to get to eternal bliss. One must be in fools paradise to think that anyone can get to eternal bliss by simply breaking away from religion. A lot of people get peace and comfort by being religious, and they could end up neither here nor there by breaking away. Being religious and being a member of an organized religion are two different things.
Ninan Mathullah 2015-06-08 19:39:34
This is just pure propaganda. What relevance these comments have to the contents of the article? None of the arguments against church or God will hold water iin a court of Law. In this forum since there is no moderator, anybody can write anything and even ridicule. That will not change a thing. All these comments are from second hand knowledge. If any church or religious institutions caused any specific damage anybody, he/she need to specify the person or institution in public. If there is no specific complaint, what is aired is just 'pichum peyum'.
Confused 2015-06-08 20:19:42
A Muslim fanatic and a Christian fanatic, a Jewish fanatic, a secular fanatic, an atheist fanatic, a communist fanatic - all of them are the same. The thinking that, 'If you don't think like me, that if you are not with me, then you are against me;' this is something to condemn.  
Anthappan 2015-06-08 20:23:10

Some diseases cannot be cured because their brain is eaten away by religion and keep on uttering ‘pichum payum ‘

നാരദർ 2015-06-09 06:48:09
മാത്തുള്ളക്ക് അല്പ്പം കൂടി ശക്തമായ ഒരു മറുപടി നിരീശ്വരവാദികൾക്ക് നൽകാമായിരുന്നു 

Anthappan 2015-06-09 07:05:51
Empty vessels sounds much Naaradr.
Anthappan 2015-06-09 07:47:33

WHAT IS ATHEISM?

No one asks this question enough.

The reason no one asks this question a lot is because most people have preconceived ideas and notions about what an Atheist is and is not. Where these preconceived ideas come from varies, but they tend to evolve from theistic influences or other sources.

Atheism is usually defined incorrectly as a belief system. Atheism is not a disbelief in gods or a denial of gods; it is a lack of belief in gods. Older dictionaries define atheism as "a belief that there is no God." Some dictionaries even go so far as to define Atheism as "wickedness," "sinfulness," and other derogatory adjectives. Clearly, theistic influence taints dictionaries. People cannot trust these dictionaries to define atheism. The fact that dictionaries define Atheism as "there is no God" betrays the (mono) theistic influence. Without the (mono) theistic influence, the definition would at least read "there are no gods."

Why should atheists allow theists to define who atheists are? Do other minorities allow the majority to define their character, views, and opinions? No, they do not. So why does everyone expect atheists to lie down and accept the definition placed upon them by the world’s theists? Atheists will define themselves.

andrew 2015-06-09 10:42:20

A theist is not better than an Atheist.

{As Anthappan stated} why theists are eager and up front to define atheism and why atheists are letting them do it ?

A theist can be defined as a person who believes in one god or many gods of his own choice. But at the same time his denying the rest of millions of gods. So a theist of a particular god is an atheist according to a theist of another god. theist = believer in 1 [one] god or a group of gods. So if there is 100 gods; theist denies 99 of them. So isn't a theist = an atheist?

The word 'logos' has a lot of different meanings. When it is used as -theology; it means science of god. But theology has not even one quality or characteristic of science. So theology is pseudo [ false] . Theology is simply imagination, creative imagination. Theology is the art of creating gods in your own image [ imagination.] all the known gods so far are man made. Even if there is one some where, he is not in human form. All those gods in human form are made by humans. If monkeys has gods, they will be in the form of a monkey.

' our father god is made by a dominant human male who regarded women as inferior to men. Wonder why women pray to this god.

Atheism in its pure inner core is not denial of god. Many are confused likewise. In fact you don'’t have to deny something that is not there. Atheism is seeking truth. In order to find truth, one has to go far above and beyond what is known. It is an endless journey seeking truth and the one beyond and then the one beyond. On the course of it mission, it may find god ?

Atheism was defined by theists -in fact they are atheists- to stimulate the passion in the believer and hold him captive under the spell of religion. Why ? It is their food resource.

Theism is a cunning art designed to fool the believer so that the leaders and priests can enjoy a royal life at the expense of the hard working but ignorant believer.

This is absolute cheating. So is evil. In fact the root cause of all evil. In fact the biggest problem facing the humanity is craziness, brutality and madness spreading by theocracy. In fact it is theo- crazy.

Any human with a slight prick of conscience won't continue this type of exploitation as a priest or religious leader. They all are hypocrites as per Jesus.

Anthappan 2015-06-09 11:28:27

After reading Andrews post, it makes sense and the post is relevant to the topic.  All the priests and Bishops are human beings and the have the same instincts other people have.   And, that is the reason they encourage parishioners to have these type programs in the church.  They like the fusion dance, the curves of the women, and their shaky dance to fire them up for the evening mating.    These were the same people (reincarnation) chasing  Mary Magdalene and throwing stone on her.  I call upon you that when light is shining upon you, please get out of the darkness.

With love

Anthappan 

Ninan Mathulla 2015-06-09 11:33:18
Look like atheists are confused. They do not know what they are talking. Now I see new theories here about atheism that they themselves do not agree. They are helping to confuse and mislead people. It is fashionable nowadays to advocate atheism to sound progressive or as an intellectual. Other than just their imagination, they do not have any evidence to provide. Though they write supporting the idea, their words do not have conviction as they are not sure of it. May God help them find the truth and enjoy a peaceful and comfortable life that comes from the inner peace of a person trusting in God.
Mathew Malikayil 2015-06-09 13:01:30
Can we move the discussion of one's belief and non-belief in diets to another place and focus on creative solutions to stop the latest thattippu by pathiris and their silbanthies? If we do not react now, Malayalam Stage Show staging may become another Malayalee church monopoly in the USA. This year's Siddique-Lal show in most cities were organized by one or another Parish Committees as their fund raiser. Since entertainment has no cast or religion there were able to sell the tickets to all including theists, atheist, agnostics and Churches were able to make huge profit out of these shows. In my POV, this was a crooked idea to increase the reach of the $$$ collection beyond the Church community boundary. Another issue I see with the stage shown organized by Church committee was that their tickets were much higher than same show organized by non-profit organization like association. As per the analysis done by someone in Charlotte, ticket prices for a family in the front few rows in different cities with similar capacity auditorium were following - 350$ in Charlotte (By A Church),200$ in Miami(By Malayalee Association), New York - 100$ (Not by Church).
Mathew Malikayil 2015-06-09 14:01:28

Can we move the discussion of one's belief and non-belief in diets to another place and focus on creative solutions to stop the latest thattippu by pathiris and their silbanthies? If we do not react now, Malayalam Stage Show staging may become another Malayalee church monopoly in the USA. This year's Siddique-Lal show in most cities were organized by one or another Parish Committees as their fund raiser. Since entertainment has no cast or religion there were able to sell the tickets to all including theists, atheist, agnostics and Churches were able to make huge profit out of these shows. In my POV, this was a crooked idea to increase the reach of the $$$ collection beyond the Church community boundary. Another issue I see with the stage shown organized by Church committee was that their tickets were much higher than same show organized by non-profit organization like association. As per the analysis done by someone in Charlotte, ticket prices for a family in the front few rows in different cities with similar capacity auditorium were following - 350$ in Charlotte( By Church),200$ in Miami(Malayalee Association), New York - 100$ ( Not by Church ).
Mathew Malikayil 2015-06-09 14:40:01
Can we move the discussion of one's belief and non-belief in diets to another place and focus on creative solutions to stop the latest "thattippu" by 'pathiris and their silbanthies'? If we do not react now, Malayalam Stage Show staging may become another Malayalee church monopoly in the USA.
വായനക്കാരൻ 2015-06-09 16:07:25
Science Behind 'Holier-Than-Thou' (ABC News)

Be honest about it. Deep down inside, you really do see yourself as morally superior to the average Joe.

It turns out that you've got a lot of company. Most of us think we are above average in a lot of things, especially when it comes to morality, says David Dunning, professor of psychology at Cornell University.

People see themselves as being fairer, more altruistic, more self-sacrificing, more moral than most others, according to numerous studies, Dunning says.

In short, most of us think we really are "holier than thou," although we may not be willing to admit it. Most of us know we wouldn't do the awful things that set us apart from those ordinary people who stumble along the way — all those folks who are just average.

There's just one problem. Most of us can't be above average. By its definition, average is the mathematical median, so the majority can't be either above or below average.

So if most people see themselves as better than the average person, they have to be making one of two mistakes: Either they think they're a lot better than they really are, or those other folks out there aren't as bad as they seem.

Dunning and a graduate psychology student, Nick Epley, set out to find out which error we are making. Are we really as good as we think we are?

You can read about how they did the research here:
http://abcnews.go.com/Technology/story?id=98709
SchCast 2015-06-10 09:49:58
Andrews has explained theist and atheist in the way he thinks it should be. Maybe, he has to publish his own English Dictionary. It is like a story I read somewhere. Man had reached a stage thru science that he could make man out of earth. In an encounter with ‘God’ man asked ‘God’ how he made Adam first. ‘God’ explained how he did it. Man said “I can do better” and tried to scoop the soil from the earth. God said “No, no. Please get you own soil”. Andrews at the end of his view magnanimously brings “Jesus’ into the picture and correctly states what Jesus said about the priests of that period. But Andrew is forgetting the fact that Jesus from birth to death was professing ‘God’ and constantly addressing ‘God’ as his Father. If you examine human history the root cause of all evil is greed and selfishness and not religion as Andrews puts it. Keep striving for wisdom like ‘Buddha’ did. Who knows? The day of enlightenment is nearer than you think
Anthappan 2015-06-10 15:46:54

The Christian theology and teachings are made to confuse people so that the religious leaders can continue looting the people the way Jews looted the common man in Judea. For Jesus everything was the expression of spirit and that spirit dwells in everyone.  Whenever he referred ‘father in heaven’ or god (Spirit) he was referring to the powerful spirit in each one of us.  When the Jews asked Jesus to show the father in haven, his answer was, ‘whoever has seen me has seen the father too.’  Jesus used god or father hypothetically and later related to him who is a human being with great spiritual potential.  His all ministry is of human beings and empowering them.  He asked people to cross over the barrios of religion, race, color, wealth and reach out and touch fellow beings.   He talks about heaven on earth and that is clearly spelled out in the prayer hallowed be thy name…..  He even told some of the fake men believers that there won’t be any marriages in heaven hopping that they would go back and take care of their wife.   Religion with their distorted study made Jesus son of god and misguided the people to believe that there is another place called heaven, throne of god, kingdom of god, and living there 1000 years with him.  I am pretty sure Andrew was referring Jesus as a human being not as a god as SchCast suggested.  Don’t try to dig hole where it is wet.    Andrew’s writings are thought provoking and hope more morons will react to it by exposing their ignorance to the world.  

John Varghese 2015-06-11 08:40:02

Ninan Matthulla doesn’t make any sense when he says that this place is not relevant place to discuss about religion.  In America, most of the sponsors are churches for building the mansions for God.  Every Sunday, the priest talks about improving the moral and immediately after that asking the parishioners to go and watch the Chanthi shaking dance.   The church leaders are sending a wrong signal to the believers and conflicting with their preaching and action.  So, there is nothing wrong in people posting their opinion on religion and hypocrisy under this article.  

Mathew M 2015-06-11 19:33:06
Jesus was also called an atheist by pagans during his time as he rejected the pagan Gods,  So there we go - We Catholics were also an Atheist sect about 2000 years ago, at least by some.

Jesus was truly an enlightened person and his teachings had soul, he taught nothing wrong, he told his followers to love one another and love the God - the transcendent entity that was the root cause of everything in this cosmos. I don't think many would find issues with Jesus teachings or his ministry.

I believe that the fundamentals behind most religions in its pristine form are not that bad. Most religions were formed/created to instill some kind of morality and it has definitely played a positive role for the survival of human race this far in this planet. We only have to fight against the ill and wrong doings by the religions leaders.

Science has definitely made tremendous progress in the past 200 years, but unlike the claims by Dawkinians and Cruzians, it has neither explained nor solved everything in this cosmos. So I am not buying the claim that Science has already proved that God doesn't exist and such unwarranted claims.

The Catholic Churches are suppose to follow Jesus's teachings and his ministry, its is supposed to be the epitome of goodness, instead the Malayalee Churches in USA are acting more like money extorting mafias these days. Jesus stood against his religious leaders and their wrong doings at his religious prayer place called synagogue. We should put Jesus as our leader and fight against those looting us in his name these days. Let us replicate what Jesus did 2000 years ago - question and stand against the misdeeds by our religious leaders.
Black and White 2015-06-11 22:02:05
Person A: Some people spread the rumor that black is a color. Black is not a color. Black is the absence of colors. Black is the opposite of white.

Person B: If you really think about it, green is the absence of all other primary colors- violet, indigo, blue, yellow, orange and red. So green is in a way black. So each primary color is  the absence of other primary colors, and is just like black. So white is a combination of all primary colors is really black. White and black are one and the same.

person A: If you think about it, person B is really right. He is a scientist and philosopher. All you readers out there should respond to his logic and expose your own moroneness or moronity or whatever.
John Mathew 2015-06-21 21:48:40
we must take the responsibility.. we should not encourage such groups...that disappoints its viewers. why we do that?
KOSHY THOMAS 2015-07-13 06:29:43
Every one is now criticizing this program, why are they criticizing only the churches? This is also done by Hindu organizations and business groups and malayalee associations, why there is no complaints about any of these? Churches dont contribute to the quality of the program but only the mass publicity. Also if churches approach people for donation for building a church, no one will give, but they will give happily for a show. So leave the churches out of it. 
Rajesh Texas 2015-07-13 08:46:16
പള്ളികളെ പരിഹസിക്കുകയാണ് ഇപ്പോഴത്തെ ഫാഷന്‍ ...അറിഞ്ഞില്ലേ....?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക