Image

ക്ലാര്‍ക്കിന് ട്രിപ്പിള്‍ സെഞ്ചുറി, 468 റണ്‍സ് ലീഡ്‌

Published on 05 January, 2012
ക്ലാര്‍ക്കിന് ട്രിപ്പിള്‍ സെഞ്ചുറി, 468 റണ്‍സ് ലീഡ്‌
സിഡ്‌നി: ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്കിന്റെ കന്നി ട്രിപ്പിള്‍ സെഞ്ചുറിയുടെ മികവില്‍ ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് കൂറ്റന്‍ ലീഡ്. 329 റണ്‍സ് നേടിയ ക്ലാര്‍ക്കിനൊപ്പം 150 റണ്‍സുമായി മൈക്ക് ഹസിയും ക്രീസില്‍ തുടരുമ്പോള്‍ ഓസീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 659 റണ്‍സ് എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നേരത്തെ റിക്കി പോണ്ടിംഗും (134) സെഞ്ചുറി നേടിയിരുന്നു.

നേരത്തെ നാലു വിക്കറ്റിന് 482 എന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ ഓസീസ് ഇന്ത്യന്‍ ബൗളര്‍ക്ക് മേല്‍ ആധിപത്യം തുടര്‍ന്നു. ഉച്ചഭക്ഷണത്തിന് മുന്‍പ് ഹസി സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ ക്ലാര്‍ക്ക് ട്രിപ്പിള്‍ സെഞ്ചുറിക്ക് ഏഴ് റണ്‍സ് അകലെ മാത്രമായിരുന്നു. ഇഷാന്ത് ശര്‍മ്മയെ ബൗണ്ടറി പായിച്ചാണ് ക്ലാര്‍ക്ക് 300 കടന്നത്.

ഓസീസിന്റെ 468 റണ്‍സിന്റെ ലീഡിനെ പിന്തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഇന്ത്യക്ക് മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിട്ടുണ്ട്. ഓപ്പണര്‍ വീരേന്ദര്‍ സേവാഗ്(നാല്), രാഹുല്‍ ദ്രാവിഡ്(29) എന്നിവരാണ് പുറത്തായത്. ഗൗതം ഗംഭീര്‍(68), സച്ചിന്‍ തെന്‍ഡുല്‍ക്കര്‍(8) എന്നിവരാണ് ക്രീസിലുള്ളത്. ആദ്യ ഇന്നിംഗ്‌സില്‍ 191 റണ്‍സാണ് ഇന്ത്യ നേടിയിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക