Image

യുഎസ് പുതിയ ഭീകരവിരുദ്ധ ബ്യൂറോ ആരംഭിച്ചു

Published on 05 January, 2012
യുഎസ് പുതിയ ഭീകരവിരുദ്ധ ബ്യൂറോ ആരംഭിച്ചു
വാഷിങ്ടണ്‍: അല്‍ ഖായിദ തുടങ്ങിയ ഭീകര സംഘടനകളില്‍ നിന്നു തുടരുന്ന ഭീഷണികള്‍ ചെറുക്കുന്നതിനായി യുഎസ് സര്‍ക്കാര്‍ പുതിയ ഭീകരവിരുദ്ധ ബ്യൂറോ ആരംഭിച്ചു.

വിദേശത്തുനിന്നും സ്വദേശത്തു നിന്നുമുള്ള ഭീകരത ചെറുക്കുന്നത് മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ബ്യൂറോ, ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ ഇതിനകം നിയോഗിക്കപ്പെട്ട കോഓര്‍ഡിനേറ്ററുടെ ഓഫിസ് കേന്ദ്രമാക്കിയാവും പ്രവര്‍ത്തിക്കുക. 

യുഎസ് സര്‍ക്കാരിനും ജനതയ്ക്കും നേരെ വിദേശത്ത് നിന്നുളള ഭീകരഭീഷണികള്‍ ചെറുക്കുന്നതിനും അവ ഏകോപിപ്പിക്കുന്നതിനുമാവും ബ്യൂറോ പ്രാമുഖ്യം നല്‍കുകയെന്ന് കൗണ്ടര്‍ ടെററിസം കോഓര്‍ഡിനേറ്റര്‍ ഡാനിയല്‍ ബഞ്ചമിന്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക