Image

മുല്ലപ്പെരിയാര്‍: ഉന്നതാധികാര സമിതിക്കു നാളെ മറുപടി നല്‍കുമെന്നു മുഖ്യമന്ത്രി

Published on 05 January, 2012
മുല്ലപ്പെരിയാര്‍: ഉന്നതാധികാര സമിതിക്കു നാളെ മറുപടി നല്‍കുമെന്നു മുഖ്യമന്ത്രി
കണ്ണൂര്‍: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതു സംബന്ധിച്ച് ഉന്നതാധികാര സമിതിക്കു നാളെ മറുപടി നല്‍കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിഷയത്തില്‍ ഉന്നതാധികാര സമിതി കേരളത്തിന്റെ അഭിപ്രായം ചോദിച്ചത് കേരളത്തിന്റെ വിജയമാണ്.

ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി നിന്നതിനു ലഭിച്ച അംഗീകാരമാണിതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.പുതിയ ഡാം എന്ന ആവശ്യത്തിന് ദേശീയ തലത്തില്‍ അംഗീകാരം ലഭിച്ചതിന്റെ തെളിവാണിത്. ഇത്രയും വാള്‍ പുതിയ ഡാം വേണ്ടെന്നവാദങ്ങള്‍ക്കായിരുന്നു മുന്‍ഗണന.  കണ്ണൂരില്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനു ഹിഡന്‍ അജണ്ട ഇല്ല. പുതിയ ഡാമിനു കേരളം, തമിഴ്‌നാട്, കേന്ദ്രസര്‍ക്കാര്‍ എന്നിവയുടെ സംയുക്ത നിയന്ത്രണം ആകാമെന്ന നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. പറമ്പിക്കുളം- ആളിയര്‍, ശിരുവാണി മാതൃകയിലായിരിക്കണം സംയുക്ത നിയന്ത്രണമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക