Image

വനിതാ ഡോക്‌ടറുടെ കൊലപാതകം: തമിഴ്‌നാട്ടില്‍ ഡോക്‌ടര്‍മാര്‍ പണിമുടക്കി

Published on 05 January, 2012
വനിതാ ഡോക്‌ടറുടെ കൊലപാതകം: തമിഴ്‌നാട്ടില്‍ ഡോക്‌ടര്‍മാര്‍ പണിമുടക്കി
ചെന്നൈ: വനിതാ ഡോക്ടറെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ തമിഴ്‌നാട്ടില്‍ ഡോക്‌ടര്‍മാര്‍ നടത്തിവന്ന പണിമുടക്ക്‌ പൂര്‍ണ്ണം. ഡോക്‌ടര്‍മാരുടെ സംഘടനയായ ഐ.എം.എ ആണ്‌ സമരത്തിന്‌ നേതൃത്വം നല്‍കിയത്‌. ഇ.എസ്‌.ഐ ആശുപത്രിയിലെ അനസ്‌തെറ്റിസ്റ്റ്‌ സേതുലക്ഷ്‌മിയാണ്‌ (50) തിങ്കളാഴ്‌ച രാത്രി വീടിനോട്‌ ചേര്‍ന്നുള്ള ക്‌ളിനിക്കില്‍ വെട്ടേറ്റുമരിച്ചത്‌.

സംഭവത്തില്‍ ഓട്ടോറിക്ഷാ െ്രെഡവറായ മഹേഷ്‌ (27) ഉള്‍പ്പെടെ ആറു പേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. മഹേഷിന്‍െറ ആറു മാസം ഗര്‍ഭിണിയായ ഭാര്യ നിത്യ (24) ഡോ. സേതുലക്ഷ്‌മിയുടെ ചികിത്സയിലിരിക്കേ മരിച്ചതാണ്‌ അക്രമത്തിന്‌ പ്രേരണയായതെന്ന്‌ പൊലീസ്‌ പറഞ്ഞു. സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ കരളമുള്‍പ്പെടെയുള്ള അയല്‍സംസ്ഥാനങ്ങളിലെ ഡോക്ടര്‍മാര്‍ വ്യാഴാഴ്‌ച സമരം നടത്തുമെന്ന്‌ ഐ.എം.എ ജനറല്‍ സെക്രട്ടറി ഡോ. ജയലാല്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക